Pathaan gets UA certificate : റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ ചിത്രം 'പഠാന്' 10 കട്ടുകളോടെ യുഎ സര്‍ട്ടിഫിക്കറ്റ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ നിര്‍ദേശ പ്രകാരമാണ് 'പഠാന്' കത്രിക വച്ചത്. സിനിമയില്‍ ദീപികയുടെ മേനി പ്രദര്‍ശിപ്പിക്കുന്നതായ ക്ലോസപ്പ് ഷോട്ടുകള്‍ നീക്കം ചെയ്‌തു. 'പഠാനി'ലെ ഏതാനും ഡയലോഗുകളും നീക്കിയിട്ടുണ്ട്.
Pathaan bagged UA certificate: 'പഠാനി'ലെ ആദ്യ ഗാനം 'ബേഷരം രംഗ്' റിലീസോടുകൂടി ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ശക്തമായതോടുകൂടിയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമുള്ള പത്ത് കട്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ.
Three changes to Besharam Rang song: വിവാദ ഗാനം 'ബേഷരം രംഗി'ല്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഗാനത്തിലെ 'ബഹുത് താങ് കിയാ' എന്ന വരിയില്‍ ദീപികയുടെ നിതംബം, സൈഡ് പോസ്, വശീകരണ ചുവയുള്ള നൃത്ത ചുവടുകള്‍ എന്നിവയുടെ ക്ലോസപ്പ് ഷോട്ടുകള്‍ നീക്കം ചെയ്‌തു. 'റോ' എന്ന വാക്കിന് പകരം 'ഹമാരേ' എന്നും 'ലംഗ്‌ഡെ ലുല്ലെ' എന്ന വാക്കിന് പകരം 'ടൂട്ടെ ഫൂട്ടെ' എന്നും ഉള്‍പ്പെടുത്തി.
Cuts suggested by CBFC: 'പിഎംഒ' എന്ന വാക്ക് നീക്കം ചെയ്തു. 'പിഎം' എന്ന വാക്കിന് പകരം 13 വ്യത്യസ്‌ത ഇടങ്ങളില്‍ രാഷ്‌ട്രപതി എന്നും മന്ത്രിയെന്നും ആക്കിയിട്ടുണ്ട്. 'ശ്രീമതി ഭാരതമാതാ' എന്ന വാക്ക് 'ഹമാരി ഭാരതമാതാ' എന്നും, 'അശോക് ചക്ര' എന്നത് 'വീര്‍ പുരസ്‌കാര'മായും മാറ്റി. 'കെജിബി' എന്ന വാക്കിനെ 'എസ്‌ബിയു' എന്നാക്കി മാറ്റുകയും ചെയ്‌തു. 'സൊച്ച്' (sotch) എന്ന വാക്കിനെ 'ഡ്രിങ്ക്' എന്നും മാറ്റി. റഷ്യയെ കുറിച്ചുള്ള പരാമര്‍ശവും സിനിമയില്‍ നിന്നും മാറ്റിയിട്ടുണ്ട്.
Picture of CBFC certificate detailing cuts viral: അതേസമയം 'പഠാനെ'തിരായ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പ്രധാന കാരണമായ കാവി വസ്‌ത്രം സിനിമയില്‍ നിന്നും നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. 'പഠാനെ' കത്രിക വച്ചതിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്ന സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
Also Read: '15 വര്‍ഷത്തെ നിന്‍റെ പരിണാമത്തില്‍ അഭിമാനം'; പ്രിയങ്കയ്‌ക്ക് ഷാരൂഖിന്‍റെ മനോഹര പിറന്നാള്‍ ആശംസകള്‍
Protests against Pathaan: അതേസമയം 'പഠാനെ'തിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അറുതി വന്നിട്ടില്ല. അഹമ്മദാബാദില്‍ പ്രതിഷേധക്കാര്‍ 'പഠാന്‍റെ' പോസ്‌റ്ററുകള്‍ വലിച്ചുകീറി. 'ബജ്‌റംഗ്‌ദള്‍ ഗുജറാത്ത്' എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'പഠാന്‍റെ' പോസ്‌റ്ററുകളും കൂറ്റന്‍ കട്ടൗട്ടുകളും വലിച്ച് കീറുന്നതും ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാവുക.
Pathaan theatre release: 'പഠാന്‍' ബഹിഷ്‌കരണ ക്യാമ്പയിനുകള്‍ സജീവമാണെങ്കിലും റിലീസ് മാറ്റിവയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഉദ്ദേശമില്ല. നിശ്ചയിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് 'പഠാന്‍' അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം കൂട്ടുകെട്ടിലുള്ള സിദ്ധാര്‍ഥ് ആനന്ദ് ചിത്രം ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തുക.