നന്ദമുരി കല്യാൺറാമും (Nandamuri Kalyanram) മലയാളി താരം സംയുക്തയും (Samyuktha) ഒന്നിക്കുന്ന ചിത്രമാണ് 'ഡെവിൾ' (Devil). 'ബിംബിസാര'യുടെ വിജയത്തിന് ശേഷം സംയുക്ത നന്ദമുരി കല്യാൺ റാമിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡെവിൾ'. ഇപ്പോഴിതാ ചിത്രത്തിലെ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Samyuktha Devil First Look Poster).
സ്പൈ ത്രില്ലർ ചിത്രമായ 'ഡെവിളി'ൽ 'നൈഷാദ' എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത് (Samyuktha in Devil as Nyshadha). സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്‌ത പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. 'ബ്രിട്ടീഷ് സീക്രട്ട് ഏജന്‍റ്' (British Secret Agent) എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. 2023 നവംബർ 24 നാണ് ചിത്രത്തിന്‍റെ റിലീസ്.
അഭിഷേക് നാമയാണ് ഈ പീരിയഡ് ഡ്രാമ സംവിധാനം ചെയ്യുന്നത്. ദേവാൻഷ് നാമ അവതരിപ്പിക്കുന്ന 'ഡെവിൾ' അഭിഷേക് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ സംവിധായകൻ അഭിഷേക് നാമ തന്നെയാണ് നിർമിക്കുന്നതും. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യ റിലീസിനാണ് 'ഡെവിൾ' തയ്യാറെടുക്കുന്നത്. ആവേശകരവും സസ്‌പെൻസും നിറഞ്ഞ ചിത്രം മികച്ച സിനിമ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ബ്രിട്ടീഷ് സീക്രട്ട് ഏജന്‍റായാണ് നന്ദമുരി കല്യാൺ റാം വേഷമിടുന്നത്.

കരിയറിന്‍റെ തുടക്കം മുതൽക്ക് തന്നെ അതുല്യമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട നടനാണ് നന്ദമുരി കല്യാൺ റാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ 'ബിംബിസാര' എന്ന സിനിമ തെലുഗു ചലച്ചിത്ര വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ഇപ്പോഴിതാ 'ഡെവിൾ' എന്ന പുതിയ ചിത്രത്തിലൂടെ ബോക്‌സോഫിസിൽ പുതിയ റൊക്കോഡുകൾ സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ് താരം.
അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ശ്രീകാന്ത് വിസയാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സൗന്ദർ രാജൻ ഛായാഗ്രഹണവും തമ്മിരാജു ചിത്രസംയോജനവും നിർവഹിക്കുന്നു. ഹർഷവർധൻ രാമേശ്വരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നദികുടിക്കാർ, പിആർഒ -ശബരി എന്നിവരും ചിത്രത്തിന്‍റെ അണിയറയിലുണ്ട്.
സലാര്‍ റിലീസ് തീയതിയില്‍ മാറ്റം: പ്രഭാസ് (Prabhas) ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'സലാര്‍' (Prabhas upcoming movie Salaar) സിനിമയുടെ റിലീസ് തീയതില്‍ മാറ്റം. സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസിൽ മാറ്റം വരുത്തിയതായി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് അറിയിച്ചത്. 'സലാറി'ന്‍റെ പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നിര്‍മാതാക്കളുടെ അറിയിപ്പ്.