ETV Bharat / entertainment

'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത - സാമന്തയ്‌ക്ക് മയോസിറ്റിസ്

Samantha talks about battling Myositis: തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തി സാമന്ത റൂത്ത് പ്രഭു. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് നീണ്ട കുറിപ്പുമായി താരം ഇന്‍സ്‌റ്റഗ്രാമിലെത്തിയത്.

Samantha talks about battling Myositis  Samantha diagnosed with Myositis  Samantha unwell  Samantha Ruth Prabhu health condition  Samantha latest news  samantha latest updates  Samantha about her health updates  Samantha shares lengthy note about her health  Samantha Yashoda trailer  Samantha viral post  Samantha Ruth Prabhu Myositis  Samantha Ruth Prabhu Health Condition  Samantha Ruth Prabhu instagram post  Samantha Ruth Prabhu disease  Samantha health news  രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത  സാമന്ത  സാമന്തയ്‌ക്ക് മയോസിറ്റിസ്  മയോസിറ്റിസ്
'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത
author img

By

Published : Oct 29, 2022, 5:37 PM IST

Samantha health news: തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തലുമായി സാമന്ത റൂത്ത് പ്രഭു. തനിക്ക് മയോസിറ്റിസ്‌ രോഗമാണെന്ന് താരം വെളിപ്പെടുത്തി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'യശോദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ദീര്‍ഘമായ കുറിപ്പ് പങ്കുവച്ച് താരം ഇന്‍സ്‌റ്റഗ്രാമിലെത്തിയത്.

Samantha diagnosed with Myositis: സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'യശോദ'. രണ്ട് ദിവസം മുമ്പാണ് 'യശോദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തന്‍റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്.

Samantha Ruth Prabhu instagram post: ഇന്‍സ്‌റ്റഗ്രാമിലൂടെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്. താന്‍ മയോസിറ്റിസ് രോഗവുമായി മല്ലിടുകയാണെന്നാണ് സാമന്തയുടെ വെളിപ്പെടുത്തല്‍. ചികിത്സയിലിരിക്കെ പുതിയ പ്രോജക്‌ടിനായി ഡബ്ബ് ചെയ്യുന്നതായി തോന്നിക്കുന്ന ഒരു ചിത്രത്തോടു കൂടിയുള്ളതാണ് സാമന്തയുടെ രോഗനിര്‍ണയ വെളിപ്പെടുത്തല്‍ പോസ്‌റ്റ്. സാമന്തയുടെ കയ്യില്‍ ഡ്രിപ്പ് കുത്തിയിരിക്കുന്നതും ചിത്രത്തില്‍ കാണാം.

Samantha Ruth Prabhu Myositis: യശോദയുടെ ട്രെയിലര്‍ ലോഞ്ചിന് ശേഷം ആരാധകരില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സാമന്ത കുറിപ്പ്‌ ആരംഭിക്കുന്നത്. താന്‍ ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നും ഈ അവസ്ഥയും കടന്നു പോകുമെന്നാണ് താരം പറയുന്നത്. എന്നാല്‍ ശാരീരികമായും മാനസികമായും രോഗവുമായി മല്ലിട്ടിരുന്ന ആ ദിനങ്ങള്‍ കുറച്ച് കഠിനമായിരുന്നുവെന്നും സാമന്ത പറഞ്ഞു.

Samantha Ruth Prabhu Health Condition: 'യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ഈ സ്‌നേഹവും ബന്ധവും ഞാന്‍ നിങ്ങളുമായി പങ്കുവയ്‌ക്കുന്നു. ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാന്‍ എനിക്കിത് ശക്തി നല്‍കുന്നു.

Samantha Ruth Prabhu health condition: കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഭേദമായതിന് ശേഷം ഇത് പങ്കിടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിലും കുറച്ചധികം സമയമെടുക്കുന്നു. എല്ലായ്‌പ്പോഴും ശക്തമായൊരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഞാന്‍ സാവധാനം മനസ്സിലാക്കുന്നു. ഈ പരാധീനത അംഗീകരിക്കുക എന്നത് ഇപ്പോഴും ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്ന ഒന്നാണ്.

Samantha Ruth Prabhu disease: ഉടന്‍ തന്നെ ഞാന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന കാര്യത്തില്‍ ഡോക്‌ടര്‍മാര്‍ക്ക് ഉറപ്പുണ്ട്. ഞാന്‍ രോഗവുമായി മല്ലിടുമ്പോള്‍ ശാരീരികമായും മാനസികമായും കുറച്ച് ദിവസങ്ങള്‍ കഠിനമായിരുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു...

Samantha talks about battling Myositis: ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുമ്പോള്‍ പോലും ആ നിമിഷവും എങ്ങനെയെങ്കിലും കടന്നു പോകുന്നു... ഞാന്‍ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്ന് മാത്രമെ ഞാന്‍ ചിന്തിക്കുന്നുള്ളു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇതും കടന്നു പോകും. -സാമന്ത കുറിച്ചു.

Samantha viral post: സാമന്തയുടെ പോസ്‌റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. താരത്തിന്‍റെ ദീര്‍ഘ കുറിപ്പിന് താഴെ നിരവധി പേര്‍ രോഗശാന്തി നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു ദശലക്ഷത്തിലധികം ലൈക്കുകളാണ് സാമന്തയുടെ ഈ പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.

Also Read: വാടക അമ്മ ആയി യശോദ; ട്രെയിലറിന് 12 മണിക്കൂറിനകം രണ്ട് മില്യണ്‍ കാഴ്‌ചക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.