ETV Bharat / entertainment

'ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല': വ്യാജവാർത്ത ചൂണ്ടിക്കാണിച്ച് സാമന്ത റൂത്ത് പ്രഭു - അഭിജ്ഞാന ശാകുന്തളം

വേർപിരിഞ്ഞ തൻ്റെ ഭർത്താവ് നാഗചൈതന്യയെ പറ്റി താൻ പറഞ്ഞു എന്നു പ്രചരിക്കുന്ന വാക്കുകൾ താൻ ഇതുവരെ പറയാത്ത കാര്യങ്ങളാണ് എന്ന് വ്യക്തമാക്കി സാമന്ത.

ഹൈദരാബാദ്  ഞാൻ അങ്ങനെ പറഞ്ഞിട്ടെയില്ല  സാമന്ത റൂത്ത് പ്രഭു  I never said this  samantha  Samantha latest tweet  നാഗചൈതന്യ  വേർപിരിഞ്ഞ തൻ്റെ ഭർത്താവ് നാഗചൈതന്യ  ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല  ശാകുന്തളം  അഭിജ്ഞാന ശാകുന്തളം  ദേവ് മോഹൻ
പാപ്പരാസി മാധ്യമങ്ങളുടെ വ്യാജവാർത്ത ചൂണ്ടിക്കാണിച്ച് സാമന്ത റൂത്ത് പ്രഭു
author img

By

Published : Apr 4, 2023, 9:25 PM IST

Updated : Apr 4, 2023, 9:32 PM IST

ഹൈദരാബാദ്: സ്വകാര്യ ജീവിത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട വ്യക്തിയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിൽ തുടങ്ങി ഈ അടുത്ത് കണ്ടുപിടിച്ച മയോസൈറ്റിസ് രോഗാവസ്ഥ അടക്കം വിഷമം പിടിച്ച വലിയൊരു കാലഘട്ടത്തിലൂടെയാണ് താരം കടന്നു പേയത്. ആരോഗ്യപരമായും മാനസിക പരമായും ഒരു അഭിനേതാവിനെ തളർത്തുന്ന ഒരുപാട് സാഹചര്യങ്ങൾ താരത്തിന് നേരിടേണ്ടി വന്നു.

എന്നിരുന്നാലും തനിക്ക് നേരിടേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങളോടും പൊരുതി പരിഹാരം കണ്ട് മുന്നേറുന്ന സാമന്ത എന്ന താരത്തേയും സ്‌ത്രീയേയും ആരാധനയോടെയാണ് ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും നോക്കി കാണുന്നത്.

സാമന്തയെ തളർത്താനും വിവാദങ്ങൾ സൃഷ്‌ടിക്കാനുമുള്ള ശ്രമങ്ങൾ: സാമന്തയെ തളർത്താനും വിവാദങ്ങൾ സൃഷ്‌ടിക്കാനുമുള്ള ശ്രമങ്ങൾ പാപ്പരാസി മാധ്യമങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിങിലാണെന്ന് ഈയിടെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇപ്പോൾ ഈ വാർത്തയിൽ പ്രതികരണവുമായി സാമന്ത എത്തിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് വാർത്തകൾ പരക്കുന്നത്.

ആരെങ്കിലും ആരോടെങ്കിലും ആയി ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എത്ര പേരായി ഡേറ്റു ചെയ്‌താലും പ്രണയത്തിന് ഒരു വിലയും കൽപിക്കാത്തവർക്ക് കണ്ണീരു മാത്രമേ അവശേഷിക്കുകയുള്ളൂ. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടെ... എന്ന് സാമന്ത പറഞ്ഞതായാണ് വാർത്ത പരക്കുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകൾക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.

'ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല': വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സാമന്ത. ‘ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല’ എന്നാണ് സാമന്ത തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്. സാമന്തയുടെ പ്രതികരണം പുറത്തു വന്നതോടെ സാമന്ത പറഞ്ഞു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ട്വീറ്റിനും പോസ്റ്റുകൾക്കും എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ.

സാമന്ത പറഞ്ഞതിന് തെളിവ് ചോദിക്കുകയാണ് ആരാധകർ. ‘സാമന്ത ഇങ്ങനെ പറഞ്ഞ അഭിമുഖം ഞങ്ങൾ ആരും കണ്ടിട്ടില്ല ചിലപ്പോൾ വേറെ ഏതെങ്കിലും ലോകത്തിരുന്നു കൊടുത്തതായിരിക്കും അല്ലേ?’ ഒരു ആരാധകൻ കമൻ്റ് ചെയ്‌തു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്ത വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല.

also read: 'ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും ' ; സിനിമ കണ്ട് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു

ശാകുന്തളം: കാളിദാസൻ്റെ പ്രശസ്‌തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’മാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രം. ഗുണശേഖർ സംവിധാനം നിർവ്വഹിക്കുന്ന സിനിമയിൽ ശകുന്തളയെന്ന കേന്ദ്ര കഥാപാത്രമായാണ് സാമന്തയെത്തുന്നത്. ‘സൂഫിയും സുജാതയും’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ദേവ് മോഹനാണ് സിനിമയിൽ ദുഷ്യന്തനെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 3D യിലും പ്രദർശനത്തിനൊരുങ്ങുന്ന സിനിമ ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.

also read: 'ശാകുന്തളം' പ്രൊമോഷൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ മോണോക്രോം ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

Last Updated : Apr 4, 2023, 9:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.