കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം കൃതിയെ ആസ്‌പദമാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ശാകുന്തളത്തിന്‍റെ ട്രെയിലര്‍ പുറത്ത്. സാമന്ത, മലയാളി താരം ദേവ് മോഹന്‍ എന്നിവര്‍ കേന്ദകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ 2.52 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥ മനോഹരമായി സിനിമയില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നു എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.
ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെലുഗു ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. സിനിമ ത്രീഡിയിലും പുറത്തിറങ്ങും. സൂഫിയും സുജാതയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മോളിവുഡില്‍ ശ്രദ്ധേയനായ ദേവ് മോഹന്‍റെ ആദ്യ തെലുഗു ചിത്രമാണ് ശാകുന്തളം.
- " class="align-text-top noRightClick twitterSection" data="">
സാമന്തയ്‌ക്കും ദേവിനും പുറമെ അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. അദിഥി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രകാശ് രാജ്, സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്‌ത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഗുണ ടീം വര്‍ക്‌സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. മണി ശര്‍മയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം-ശേഖര്‍ വി ജോസഫ്, എഡിറ്റിങ്- പ്രവീണ്‍ പുഡി. ഫെബ്രുവരി 17നാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ റിലീസ്.