മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ്. മുംബൈ പൊലീസാണ് താരത്തിന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. അഞ്ജാതരില്‍ നിന്നും വധ ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് താരത്തിന് ലൈസന്‍സ് ലഭിച്ചത്.
Salman Khan request for gun license: ഭീഷണിയെ തുടര്‍ന്ന് ജൂലൈ 22ന് മുംബൈ പൊലീസ് കമ്മിഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്‌തത്. ഒരു തോക്ക് കൈവശം വയ്‌ക്കാനുള്ള അനുമതിയാണ് താരത്തിന് നല്‍കിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ ഏത് തോക്ക് വാങ്ങാം എന്നതിനെ കുറിച്ച് പരാമര്‍ശമില്ല. സാധാരണയായി ഒരാളുടെ സംരക്ഷണത്തിനായി പോയിന്‍റ് 32 കാലിബര്‍ റിവോള്‍വര്‍ അല്ലെങ്കില്‍ പിസ്‌റ്റള്‍ ആണ് വാങ്ങുന്നത്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അഞ്ജാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും പിതാവിനും എതിരെ വധഭീഷണി ഉയര്‍ന്നത്. ജൂണ്‍ അഞ്ചിനാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി മുഴക്കിയുള്ള കത്ത് വന്നത്.
സലിം ഖാന്‍ എന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടക്കാന്‍ പോകുന്ന പതിവുണ്ട്. മുംബൈ ബാന്ദ്രയിലെ ബസ് സ്‌റ്റാൻഡിനുള്ളില്‍ പ്രഭാത സവാരിക്ക് ശേഷം ഇരുന്ന് വിശ്രമിക്കാറുള്ള ബെഞ്ചില്‍ നിന്നാണ് ഭീഷണി കത്ത് ലഭിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്.
Salman Khan death threat: ഗായകന്‍ സിദ്ധു മൂസേവാലയെ പോലെ സല്‍മാനെയും കൊല്ലുമെന്നായിരുന്നു കത്തിലെ ഭീഷണി. 'മൂസേവാലയുടെ അവസ്ഥ തന്നെയാകും' എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. മെയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ച് സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്. മൂസേവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍പെട്ടവരാണ് സല്‍മാന്‍ ഖാനും ഭീഷണി മുഴക്കിയത് എന്നാണ് സൂചന.
Also Read: തിരക്കിലും ഉറ്റ സുഹൃത്തുക്കളെ കാണാന്‍ സമയം കണ്ടെത്തി സല്‍മാന്‍ ഖാന്‍