ETV Bharat / entertainment

സലിം കുമാര്‍ ഇനി എഴുത്തുകാരന്‍; ജീവിതാനുഭവം 'ഈശ്വരാ വഴക്കില്ലല്ലോ' പുസ്‌തക പ്രകാശനം ഇന്ന്

സലിം കുമാര്‍ രചിച്ച തന്‍റെ ജീവിതാനുഭവ പുസ്‌തകത്തിന്‍റെ പ്രകാശനം ഇന്ന് അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍..

Salim Kumar autobiography Eeswara Vazhakkillallo  Salim Kumar autobiography  Eeswara Vazhakkillallo book launch today  Eeswara Vazhakkillallo book launch  Eeswara Vazhakkillallo  Salim Kumar  സലിം കുമാര്‍ ഇനി എഴുത്തുകാരന്‍  ഈശ്വരാ വഴക്കില്ലല്ലോ  സലിം കുമാര്‍ രചിച്ച  സലിം കുമാര്‍  തന്‍റെ ജീവിതാനുഭവ പുസ്‌തകത്തിന്‍റെ പ്രകാശനം  സലിം കുമാര്‍ ഇനി മുതല്‍ എഴുത്തുകാരനും
സലിം കുമാര്‍ ഇനി എഴുത്തുകാരന്‍; ജീവിതാനുഭവം 'ഈശ്വരാ വഴക്കില്ലല്ലോ' പുസ്‌തക പ്രകാശനം ഇന്ന്
author img

By

Published : Jun 10, 2023, 4:37 PM IST

നടന്‍ സലിം കുമാര്‍ Salim Kumar ഇനി മുതല്‍ എഴുത്തുകാരനും. തന്‍റെ ജീവിതാനുഭവം പുസ്‌തകമാക്കിയിരിക്കുകയാണ് നടന്‍. സലിം കുമാര്‍ തന്നെയാണ് തന്‍റെ ജീവചരിത്രത്തിന് തൂലിക ചലിപ്പിച്ചതും. 'ഈശ്വരാ വഴക്കില്ലല്ലോ' Eeswara Vazhakkillallo എന്നാണ് സലിം കുമാറിന്‍റെ ജീവിതാനുഭവ പുസ്‌തകത്തിന്‍റെ പേര്.

പുസ്‌തക പ്രകാശം ഇന്ന് (ജൂണ്‍ 10) വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ ചിറ്റാട്ടുകര പൂയപ്പിള്ളി വിശ്വദയം ഹാളില്‍ വച്ച് നടക്കും. ഇക്കാര്യം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സലിം കുമാര്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

'ഞാൻ എഴുതിയ "ഈശ്വരാ വഴക്കില്ലല്ലോ" എന്ന എന്റെ അനുഭവ കഥകൾ മനോരമ ബുക്സ് പുസ്‌തക രൂപത്തിൽ ആക്കിയ വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഈ പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് 5 മണിക്ക് എന്റെ ജന്മനാടായ ചിറ്റാട്ടുകര പൂയപ്പിള്ളി വിശ്വദയം ഹാളിൽ വച്ച്‌ നാട്ടുകാരുടെയും സിനിമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം.' -ഇപ്രകാരമായിരുന്നു സലിം കുമാറിന്‍റെ പോസ്‌റ്റ്.

  • " class="align-text-top noRightClick twitterSection" data="">

മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ് സലിം കുമാര്‍. മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ നടന്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് മലയാള സിനിമയിലേയ്‌ക്കുള്ള എന്‍ട്രി. 'ഇഷ്‌ടമാണ് നൂറു വട്ടം' ആയിരുന്നു സലിം കുമാറിന്‍റെ ആദ്യ ചിത്രം.

പിന്നീട് ഇഷ്‌ടദാനം, മൂന്ന് കോടിയും മുന്നൂറ് പവനും, അഞ്ചരകല്യാണം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, അടുക്ക രഹസ്യം അങ്ങാടിപ്പാട്ട്, ന്യൂസ്‌പേപ്പര്‍ ബോയ്, സുവര്‍ണ്ണ സിംഹാസനം, പൂത്തുമ്പിയും പൂവാലന്മാരും, ഗുരു ശിഷ്യന്‍, മന്ത്രി കൊച്ചമ്മ, ചേനപ്പറമ്പിലെ ആനക്കാര്യം, ഗ്രാമ പഞ്ചായത്ത്, മീനാക്ഷി കല്യാണം, മായാജാലം തുടങ്ങി നിരവധി സിനിമകളില്‍ ഹാസ്യ താരമായി തിളങ്ങി.

ലാല്‍ ജോസ് സംവിധാനം ചെയ്‌ത 'അച്ഛനുറങ്ങാത്ത വീട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിലൂടെ സലിംകുമാറിന്‍റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് സലിം കുമാറിന് കേരള സര്‍ക്കാരിന്‍റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. 'ആദാമിന്‍റെ മകന്‍ അബു' എന്ന സിനിമയിലെ അഭിനയത്തിന് സലിം കുമാറിന് 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടന് ലഭിച്ചു.

സലിം കുമാറിന്‍റെ ചില ഡയലോഗുകളും ജനപ്രിയമാണ്. അതില്‍ പലതും സ്‌ക്രിപ്‌റ്റില്‍ ഇല്ലാത്തവയാണ്. പലതും നടന്‍ സ്വന്തമായി കയ്യില്‍ നിന്നും ഇടുന്നതാണ്. അത്തരത്തിലുള്ള ഏതാനും ജനപ്രിയ ഡയലോഗുകള്‍ നോക്കാം.

'പുലിവാല്‍ കല്യാണ'ത്തിലെ 'അച്ഛന്‍ ആണത്രേ അച്ഛന്‍..!!', 'പടക്കങ്ങള്‍ എന്‍റെ വീക്‌നെസ്സാണ്', 'ഒട്ടകത്തെ തൊട്ടു കളിക്കരുത്.. ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ്.. കേട്ടിട്ടില്ലേ ഒട്ടകപക്ഷി', 'ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു.. എനിക്ക് ദുഫിയില് കൂലി പണിയാണെന്ന്..' 'നമ്മള് നാല് പേരല്ലാതെ മൂന്നാമതൊരാള് ഇത് അറിയരുത്', 'ചോക്‌ലേറ്റി'ലെ 'ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!, 'കല്യാണരാമനി'ലെ 'എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍', 'സവാള ഗിരിഗിരിഗിരി', 'കീപ് ഇറ്റ് അപ്പ്.. കീപ്പായി ഇരിക്കാന്‍ താല്‍പ്പര്യം ഉണ്ടല്ലേ?' 'ലവന്‍ പാടുന്നു.. നീ പാട് പെടും!' -തുടങ്ങി സലിം കുമാറിന്‍റെ നിരവധി ഡയലോഗുകള്‍ കേരളക്കര ഏറ്റെടുത്തു.

Also Read: 'ദിലീപുമായി തെറ്റി, സിഐഡി മൂസയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് പിണങ്ങി പോയി': സലിം കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.