ETV Bharat / entertainment

ബോക്‌സ് ഓഫിസിൽ കൊടുങ്കാറ്റായി 'സലാർ'; നന്ദി അറിയിച്ച് പ്രഭാസ് - സലാർ

Salaar: Part One - Ceasefire: ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 300 കോടി നേടിയ ചിത്രം ആഗോള തലത്തിൽ കൊയ്‌തത് 500 കോടിയിലേറെ

Salaar box office success  Prabhas thanks fans  സലാർ  പ്രഭാസ്
salaar
author img

By ETV Bharat Kerala Team

Published : Dec 31, 2023, 6:39 PM IST

നിലവിൽ ഇന്ത്യൻ ബോക്‌സ് ഓഫിസ് അടക്കി വാഴുന്ന സിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'സലാർ' (Salaar: Part One - Ceasefire). 'കെജിഎഫ്' ഫ്രാഞ്ചൈസി ഒരുക്കിയ ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീലിന്‍റെ ഏറ്റവും പുതിയ ചിത്രം 'സലാർ' ചരിത്ര നേട്ടവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 'സലാറി'ന് ഗംഭീര വരവേൽപ്പൊരുക്കിയ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ പ്രഭാസ് (Prabhas thanking fans for Salaar box office success).

ആക്ഷൻ ചിത്രം 'സലാർ: പാർട്ട് വൺ സീസ്‌ഫയർ' ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 300 കോടി രൂപ കടന്ന വേളയിലാണ് താരം ലോകമെമ്പാടുമുള്ള തന്‍റെ ആരാധകർക്കും പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചത്. 'പ്രേക്ഷകർ നൽകിയ അളവറ്റ സ്‌നേഹത്തിലും പിന്തുണയിലും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ബോക്‌സ് ഓഫിസിൽ സലാറിന്‍റെ അതിമനോഹരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചത് എനിക്കും എന്‍റെ മുഴുവൻ ടീമിനും അവിശ്വസനീയമായ ഒരു പ്രതിഫലം മാത്രമാണ്.

ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഏറ്റവും മികച്ചത് നൽകാൻ പരിശ്രമിച്ചിട്ടുണ്ട്. അത് കാഴ്‌ചക്കാരിൽ ചെലുത്തിയ നല്ല സ്വാധീനം കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' പ്രഭാസിന്‍റെ വാക്കുകൾ ഇങ്ങനെ.

അതേസമയം ഡിസംബര്‍ 22ന് റിലീസിനെത്തിയ 'സലാർ' ആഗോളതലത്തിൽ ഇതിനോടകം 500 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. 2023ലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ആയി മാറാനും 'സലാറി'ന് കഴിഞ്ഞിരുന്നു. ആദ്യ ദിനം 90.7 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. 'സലാർ' രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി നേടിയത് ഏകദേശം 57.61 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എട്ടാം ദിവസം 'സലാർ' ഇന്ത്യയിൽ നിന്ന് 9.62 കോടി നേടി. 9-ാം ദിവസത്തെ ബോക്‌സ് ഓഫിസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രം 12.50 കോടി നേടി എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 329.62 കോടി രൂപ 'സലാറി'ന് നേടാനായി.

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. 'സലാര്‍' കണ്ട് ഒരു പ്രഭാസ് ആരാധകനും നിരാശനായി തിയേറ്റർ വിടില്ലെന്ന് സിനിമയുടെ റിലീസിനോടനുബന്ധിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു (Prithviraj Sukumaran guarantees about Salaar). പൃഥ്വിരാജ് 'വരധരാജ മന്നാർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ 'ദേവ' ആയാണ് പ്രഭാസ് എത്തിയത്.

ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ 400 കോടി ബജറ്റിലാണ് വിജയ് കിരഗണ്ടൂര്‍ 'സലാർ' നിർമിച്ചത്. ലോകമൊട്ടാകെയുള്ള 7,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിൽ പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് 'സലാർ' തിയേറ്ററുകളിൽ എത്തിച്ചത്. ശ്രുതി ഹാസൻ നായികയായ ഈ ചിത്രത്തിൽ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡി എന്നിവരു പ്രധാന വേഷങ്ങളിലുണ്ട്.

ALSO READ: 'സലാറി'ലെ മെലഡി ട്രാക്ക് പുറത്ത്; തരംഗമായി ദേവയുടെയും വരധയുടെയും സൗഹൃദഗാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.