സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്' Pappachan Olivilanu. സിനിമയുടെ ഔദ്യോഗിക ടീസർ റിലീസ് Pappachan Olivilanu teaser released ചെയ്‌തു. 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ സൈജു കുറുപ്പും Saiju Kurup വിജയരാഘവനുമാണ് Vijayaraghavan ഹൈലൈറ്റാകുന്നത്.
ശ്രിന്ദ, ദർശന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
- " class="align-text-top noRightClick twitterSection" data="">
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് സിനിമയുടെ നിര്‍മാണം. ബി.കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ആണ് സിനിമയുടെ സംഗീതം. ശ്രീജിത്ത് നായർ-ഛായാഗ്രഹണം. രതിൻ രാധാകൃഷ്‌ണൻ- എഡിറ്റിങ്.
കല - വിനോദ് പട്ടണക്കാടൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, കോസ്റ്റ്യൂംസ് - സുജിത് മട്ടന്നൂർ, മേക്കപ്പ് - മനോജ്, കിരൺ; ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ - ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പിയൻക്കാവ്, പിആർഒ - എഎസ് ദിനേശ്.
ഓളം ടീസര്‍ റിലീസ്: അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന 'ഓളം' സിനിമയുടെ ട്രെയിലറും ഇന്ന് (ജൂലൈ 1) റിലീസായി. ഉദ്വേഗവും നിഗൂഢതയും നിറഞ്ഞതാണ് ഓളം ട്രെയിലര്‍. അര്‍ജുന്‍ അശോകനെ കൂടാതെ നോബി മാര്‍ക്കോസ്, ലെന, ഹരിശ്രീ അശോകന്‍, ബിനു പപ്പു തുടങ്ങിയവരാണ് ട്രെയിലറിലെ ഹൈലൈറ്റുകള്‍. ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തി കൊണ്ട് ഒരു സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഎസ് അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ലെനയും അഭിലാഷും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓളം'.
കുറുക്കന്‍ പുതിയ പോസ്‌റ്റര്‍ റിലീസ്: വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'കുറുക്കന്‍'. കുറുക്കന്‍റെ പുതിയ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും, ഷൈന്‍ ടോം ചാക്കോയുമാണ് പോസ്‌റ്ററില്‍. ഒരു കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച്, പൊലീസ് തൊപ്പിയണിഞ്ഞ വിനീതിന്‍റെ മുഖമാണ് പോസ്‌റ്ററിലുള്ളത്. വിനീതിന്‍റെ കൂളിങ് ഗ്ലാസിലൂടെ ശ്രീനിവാസനെയും ഷൈന്‍ ടോം ചാക്കോയേയും കാണാം.
കിഷ്‌കിന്ധാകാണ്ഡം ചിത്രീകരണം ആരംഭിച്ചു: ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കിഷ്‌കിന്ധാകാണ്ഡം'. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം കുറിച്ചു. ചെര്‍പ്പുളശ്ശേരിക്കടുത്ത്, ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍ വച്ച് സിനിമയുടെ പൂജ നടന്നു. നടന്മാരായ വിജയരാഘവനും അശോകനും ചേര്‍ന്നാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. ജോയല്‍ ജോ ജോര്‍ജ് തടത്തില്‍ സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വഹിച്ചു. ദേവ് രാമു ഫസ്‌റ്റ് ക്ലാപ്പ് അടിച്ചു. നടന്‍ രാമു, പപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also Read: Olam Movie | 'ഇത് കഴിച്ചാല്‍ ഓളം വരും..!'; ഉദ്വേഗവും നിഗൂഢതയും നിറച്ച് ട്രെയിലര്‍