വിഖ്യാത സംവിധായകൻ എസ്എസ് രാജമൗലിയുടെ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ 'ആർആർആർ' അതിൻ്റെ ഹൗസ്‌ഫുൾ ഷോകളുമായി ലോക ബോക്‌സ് ഓഫിസുകൾ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. 1647 പേർക്ക് ഇരിക്കാവുന്ന യുഎസിലെ ലോസ് ഏഞ്ചൽസിലെ തിയേറ്ററില്‍, സിനിമ റിലീസ് ചെയ്‌ത് 342-ാം ദിവസമായിട്ടും ഹൗസ് ഫുൾ ആയത് നിർമ്മാതാക്കൾക്ക് ഏറെ സന്തോഷവും അഭിമാനവുമേകുന്ന വാർത്തയാണ്. ആർആർആർ - ൻ്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് സിനിമ കാണാൻ കാത്തുനിൽക്കുന്ന നീണ്ടനിരയുടെ വീഡിയോ അണിയറപ്രവർത്തകർ പങ്കിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
'യുഎസിലെ ലോസ് ഏഞ്ചൽസിൽ 1647 പേർക്ക് ഇരിക്കാവുന്ന തിയേറ്ററില്‍ ടിക്കറ്റുകള്‍ വിറ്റുതീർന്നു. സിനിമ കാണാൻ പ്രേക്ഷകർ നീളന്‍ ക്യൂവിൽ നിൽക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുമ്പുതന്നെ അന്താരാഷ്‌ട്ര തലത്തിൽ ചിത്രത്തിന് അംഗീകാരങ്ങള്‍ ലഭിച്ചതോടെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അണിയറക്കാര്‍ അറിയിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
'മാർച്ച് 3ന് അമേരിക്കയിലുടനീളം തിയേറ്ററുകളിൽ ആർആർആർ (റൈസ് റോർ റിവോൾട്ട്) തിരിച്ചെത്തുന്നു'. എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിൻ്റെയും, കൊമരം ഭീമിൻ്റെയും കഥയാണ് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു.