RRR crosses Rajanikanth 2: ബോക്‌സ്‌ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് എസ്.എസ്.രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'. പത്ത് ദിവസം കൊണ്ട് 820 കോടിയോളം കലക്ഷന്‍ നേടിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍'. രജനിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 2.0യുടെ ആകെ കലക്ഷനായ 800 കോടിയെയാണ് ചിത്രം മറികടന്നിരിക്കുന്നത്.
RRR breaks other records: രജനികാന്ത് ചിത്രത്തെ മാത്രമല്ല, ബോക്‌സ്‌ഓഫിസിലെ കലക്ഷന്‍ റെക്കോര്‍ഡുകളെയാകെ പഴങ്കഥയാക്കിയാണ് ആര്‍ആര്‍ആറിന്‍റെ മുന്നേറ്റം. ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്‍റെ 'ഗംഗുഭായി'യുടെ റെക്കോര്‍ഡുകളും 'ആര്‍ആര്‍ആര്‍' തകര്‍ത്തെറിഞ്ഞിരുന്നു. കശ്‌മീര്‍ ഫയല്‍സിന്‍റെ റെക്കോര്‍ഡുകളും ചിത്രം മറികടന്നിരുന്നു.
Big collection movies in India : ഇതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ ആറാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍'. ആമിര്‍ ഖാന്‍റെ 'ദംഗലാ'ണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ ചിത്രം. രാജമൗലിയുടെ തന്നെ 'ബാഹുബലി 2' ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 'ബജ്‌റംഗി ഭായിജാന്‍', 'സീക്രട്ട് സൂപ്പര്‍സ്‌റ്റാര്‍', 'പികെ' എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടിയത്.
Also Read: മൂന്ന് ദിനം കൊണ്ട് 'ആർആർആർ' 500 കോടി ക്ലബില്‍
RRR release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 25നാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്‌ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
RRR collections : റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് 'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയിരുന്നു. 450 കോടി ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് 'ആര്‍ആര്‍ആര്‍' ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്‌ഫ്ലിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്.