ETV Bharat / entertainment

ഓര്‍മകളിലെ മണിക്കിലുക്കം; ആ ചിരി മാഞ്ഞിട്ട് 7 വര്‍ഷങ്ങള്‍ - കലാഭവന്‍ മണി

കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഏഴ് വയസ്സ്. അഭിനയം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടന്‍ വേഷമിട്ടത് 250ല്‍ പരം സിനിമകളില്‍...

Remembrance of Kalabhavan Mani  Kalabhavan Mani death anniversary  Kalabhavan Mani as an actor  Kalabhavan Mani early life  Kalabhavan Mani s childhood life  Kalabhavan Mani s school education stops  Kalabhavan Mani acting career  Kalabhavan Mani s hit movies  Kalabhavan Mani enter into character roles  Kalabhavan Mani played Villain roles  Kalabhavan Mani movies  കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഏഴ് വയസ്സ്  ഓര്‍മകളിലെ മണിക്കിലുക്കം  ആ ചിരി മാഞ്ഞിട്ട് 7 വര്‍ഷങ്ങള്‍  കലാഭവന്‍ മണി  കലാഭവന്‍ മണിയുടെ ഓര്‍മകള്‍
ആ ചിരി മാഞ്ഞിട്ട് 7 വര്‍ഷങ്ങള്‍
author img

By

Published : Mar 6, 2023, 12:09 PM IST

Remembrance of Kalabhavan Mani: ആ മണിക്കിലുക്കം നിലച്ചിട്ട് ഇന്നേയ്‌ക്ക് ഏഴ്‌ വര്‍ഷങ്ങള്‍. മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും അവിഭാജ്യ ഘടകമായിരുന്നു കലാഭവന്‍ മണി എന്ന അത്‌ഭുത പ്രതിഭ. തനതായ അഭിനയത്തിലൂടെയും നിഷ്‌കളങ്കമായ ചിരിയിലൂടെയും കലാഭവന്‍ മണിക്ക് വളരെപെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിക്കൂടാന്‍ കഴിഞ്ഞിരുന്നു.

Kalabhavan Mani as an actor: ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. അവഗണനകള്‍ നിറഞ്ഞതായിരുന്നു കലാജീവിതത്തിന്‍റെ തുടക്കം. ഇതെല്ലാം വെല്ലുവിളിയോടെ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ട് നയിച്ച് ഒടുവില്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന മികച്ച നടന്മാരില്‍ ഒരാളായി മണി മാറി.

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ്‌ പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമാകുന്നത്. കോമഡി വേഷങ്ങളിലൂടെ വെള്ളിത്തിരയിലും തിളങ്ങി. പിന്നീട് നായക പദവിയിലേക്കും ഉയര്‍ന്നു. മിമിക്രിയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും കാണികളെ രസിപ്പിച്ചു. കരയിപ്പിച്ചും ചിരിപ്പിച്ചും ബിഗ്‌ സ്‌ക്രീനില്‍ പ്രേക്ഷകരുടെ ഹൃദയത്തിലുടക്കി.

ഒരേസമയം നായകനും വില്ലനും കൊമേഡിയനുമായി. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലായി 250ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നാടന്‍പാട്ടുകള്‍ പാടിയും അവതരിപ്പിച്ചും മണി കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചു.

Kalabhavan Mani early life: കുന്നിശ്ശേരി വീട്ടില്‍ രാമന്‍ മണി എന്നതാണ് യഥാര്‍ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ കലാഭവന്‍ മണിയായി. ഒരു തമിഴ് പറയര്‍ കുടുംബത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതനായ രാമന്‍റെയും അമ്മിണിയുടെയും ഏഴ് മക്കളില്‍ ആറാമനായി 1971 ജനുവരി ഒന്നിന് മണി ജനിച്ചു.

Kalabhavan Mani s childhood life: കഷ്‌ടപ്പാട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപയായിരുന്നു ശമ്പളം. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍ വാരല്‍ തൊഴിലാളിയായും ഉപജീവന മാര്‍ഗം നടത്തിയ മണി, ചാലക്കുടി ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായും ജോലി നോക്കിയിരുന്നു.

Kalabhavan Mani s school education stops at 10th standard: സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് പഠനം ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും മണി മുന്നിലായിരുന്നു. പഠനത്തില്‍ പിന്നോട്ടായതിനെ തുടര്‍ന്ന് 10-ാം ക്ലാസില്‍ വച്ച് അത് നിര്‍ത്തി. ഇതിനിടെ ദിലീപ്, ജയറാം, നാദിര്‍ഷ, സലിം കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം കലാഭവന്‍ മിമിക്‌സ് ട്രൂപ്പിലെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.

Kalabhavan Mani acting career: സിബി മലയിലിന്‍റെ 'അക്ഷരം' (1995) എന്ന സിനിമയില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം അവതരിപ്പിച്ച് കൊണ്ടാണ് കലാഭവന്‍ മണി മലയാള സിനിമയില്‍ എത്തുന്നത്. എന്നാല്‍ ആദ്യസിനിമ തമിഴ്‌ ചിത്രം 'ക്യാപ്‌റ്റന്‍ പ്രഭാകരന്‍' ആയിരുന്നു. ഈ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായാണ് മണി വേഷമിട്ടത്. പിന്നീട് ലോഹിതദാസിന്‍റെ 'സല്ലാപം' (1996) മണിയുടെ ആദ്യ കരിയര്‍ ബ്രേക്കായി. ശേഷം നിരവധി കോമഡി വേഷങ്ങളും ചെയ്‌തു.

Kalabhavan Mani s hit movies: 'ദില്ലിവാല രാജകുമാരന്‍', 'മന്ത്ര മോതിരം', 'കഥാ നായകന്‍', 'മായപൊന്‍മാന്‍', 'ഗജരാജ മന്ത്രം', 'കോട്ടപ്പുറത്തെ കൂട്ടുകുടുംബം' തുടങ്ങിയവയായിരുന്നു മണിയുടെ പ്രധാന സിനിമകള്‍. 1998ല്‍ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ല്‍ മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മണി പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Kalabhavan Mani enter into character roles: നിരവധി കോമഡി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ശേഷം 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും' എന്ന സിനിമയിലൂടെ നായകവേഷങ്ങളിലും മണി തുടക്കം കുറിച്ചു. സിനിമയിലെ അന്ധനായ ഗായകന്‍റെ വേഷം അവതരിപ്പിച്ച മണി നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് പാത്രമായിരുന്നു. കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ദേശീയ ചലച്ചിത്ര പുരസ്‌കാരം, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും മണിക്ക് ഈ സിനിമയിലെ പ്രകടനത്തിന് ലഭിച്ചു.

Kalabhavan Mani played Villain roles: ശേഷം മണിയെ കാത്തിരുന്നത് നിരവധി കാരക്‌ടര്‍ വില്ലന്‍ വേഷങ്ങളായിരുന്നു. 2001ല്‍ 'വക്കാലത്ത് നാരായണന്‍കുട്ടി'യിലാണ് മണി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയത്. പിന്നീട് അതേ വര്‍ഷത്തില്‍ തന്നെ പുറത്തിറങ്ങിയ 'രാക്ഷസ രാജാവ്' എന്ന സിനിമയിലും വില്ലന്‍ വേഷം ചെയ്‌തു. ഈ സിനിമയിലൂടെ വില്ലനായുള്ള മണിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

Kalabhavan Mani movies: പിന്നീട് 'കരുമാടിക്കുട്ടന്‍', 'വാല്‍ക്കണ്ണാടി', 'മലയാളി മാമന് വണക്കം', 'കുബേരന്‍', 'ബാംബു ബോയ്‌സ്', 'വെള്ളിത്തിര', 'ബാലേട്ടന്‍', 'പട്ടാളം', 'വാര്‍ ആന്‍ഡ് ലൗ', 'അനന്തഭദ്രം', 'ലോകനാഥന്‍ ഐഎഎസ്‌', 'ഛോട്ടാ മുംബൈ', 'ആയിരത്തില്‍ ഒരുവന്‍', 'പുള്ളിമാന്‍', 'ബ്ലാക്ക് സ്‌റ്റാലിന്‍', 'കാന്‍വാസ്', 'ആമേന്‍' തുടങ്ങിയവയാണ് മണിയുടെ പ്രധാന ചിത്രങ്ങള്‍. 30ഓളം തമിഴ്‌ ചിത്രങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ചുരുങ്ങിയ നാള്‍ കൊണ്ട് വിസ്‌മയം തീര്‍ത്ത കലാഭവന്‍ മണിയുടെ വിയോഗം മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും തീരാ നഷ്‌ടമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.