Remembering Sridevi: ബോളിവുഡ് താര റാണി ശ്രീദേവിയുടെ ഓര്‍മയില്‍ ബോളിവുഡ്. ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ച് വയസ്. തന്‍റെ അഭിനയ ജീവിതത്തില്‍ മുന്നൂറിലധികം വേഷങ്ങള്‍ ചെയ്‌ത ശ്രീദേവി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അവിസ്‌മരണീയമായ പ്രകടനങ്ങള്‍.
Sridevi the first female superstar of the country: രാജ്യത്തെ ആദ്യ വനിത സൂപ്പര്‍സ്‌റ്റാര്‍ ആയിരുന്ന ശ്രീദേവി ഒരുകാലത്ത് ബോളിവുഡിനെ അടക്കി ഭരിച്ചിരുന്നു. അമിതാഭ് ബച്ചന്‍, ജിതേന്ദ്ര, ധര്‍മേന്ദ്ര തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലഘട്ടത്തിലായിരുന്നു ശ്രീദേവി ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ചത്.
Sridevi left too early: വളരെ നേരത്തെയായിരുന്നു ശ്രീദേവിയുടെ മടക്കം. ശ്രീദേവിയുടെ അപ്രതീക്ഷിത മടക്കം ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ബോളിവുഡില്‍ ശ്രീദേവിയ്‌ക്ക് പകരം വയ്‌ക്കാന്‍ ഇന്നോളം ആരും വളര്‍ന്നിട്ടില്ല. ശ്രീദേവി ഇല്ലെങ്കിലും തന്‍റെ കഥാപാത്രങ്ങളിലൂടെ ശ്രീദേവി എക്കാലവും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കും.
Sridevi s unforgettable performances: ചാന്ദ്‌നിയില്‍ നിന്നും സാശിയിലേയ്‌ക്ക്… ശ്രീദേവിയുടെ ഓര്‍മ ദിനത്തില്‍ താരത്തിന്‍റെ മികച്ച പ്രകടനങ്ങളിലൂടെ ഒരു യാത്ര പോകാം... ഇന്നത്തെ തലമുറയ്‌ക്ക് ഒരുപക്ഷേ ശ്രീദേവിയുടെ ചാന്ദ്‌നിയെക്കാള്‍ കൂടുതല്‍ പരിചിതമാകുന്നത് സാശിയെയാകും.
സദ്‌മ - ഈ സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ കണ്ണീര്‍ പൊഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരു തമിഴ് സിനിമയുടെ റീമേക്കായ ഈ ചിത്രം ശ്രീദേവിയുടെ ബോളിവുഡ് കരിയറിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ നടിയെ ഏറ്റവും ശക്തയായ അഭിനേതാക്കളില്‍ ഒരാളായി മാറ്റിയിരുന്നു.
ചാന്ദ്‌നി - ഈ ചിത്രത്തിലെ ശ്രീദേവിയുടെ വെളുത്ത ലുക്ക്, 80കളില്‍ ഒരു ഫാഷന്‍ ട്രെന്‍ഡ് തന്നെ സൃഷ്‌ടിച്ചിരുന്നു. യാഷ് ചോപ്ര സംവിധാനം ചെയ്‌ത ഈ സിനിമയിലെ ഗാനങ്ങളും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
മിസ്‌റ്റര്‍ ഇന്ത്യ - ഒരു ശക്തയായ അഭിനേതാവ് മാത്രമല്ല, ബോളിവുഡ് വ്യവസായത്തിലെ ഏറ്റവും മികച്ച വാണിജ്യ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു ശ്രീദേവി. 'ഹവാ ഹവായ്' മുതൽ 'കാട്ടെ നെഹി കാട്ടെ വരെയുള്ള 'മിസ്‌റ്റര്‍ ഇന്ത്യ'യിലെ ഗാനങ്ങളിലൂടെ ശ്രീദേവി തന്‍റെ അഭിനയ വൈവിധ്യം കാണിച്ചിരുന്നു.
ചാല്‍ബാസ് - ഈ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ശ്രീദേവി പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ കൂടുതലും ശ്രീദേവിയുടെ കോമിക് ടൈമിംഗായിരുന്നു.
ലംഹേ - 'ചാന്ദ്‌നി' സംവിധായകന്‍ യാഷ് ചോപ്രയ്‌ക്കൊപ്പം ഒരിക്കല്‍ കൂടി ശ്രീദേവി ഒന്നിച്ചിരുന്നു. 'ലംഹേ'യിലും ശ്രീദേവി ഇരട്ട വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. അമ്മയുടെയും മകളുടെയും ഇരട്ട വേഷങ്ങള്‍ ചെയ്‌തതിന് താരം ഏറെ പ്രേക്ഷക പ്രശംസകള്‍ക്ക് പാത്രമായിരുന്നു.
ഖുദാ ഗവ - ജീവിതത്തേക്കാൾ മികച്ച പശ്ചാത്തലം. അമിതാഭ് ബച്ചനും ശ്രീദേവിയും ബോക്‌സ് ഓഫീസിൽ ഹിറ്റുകൾ നൽകാൻ പാടുപെടുന്ന സമയത്തായിരുന്നു 'ഖുദാ ഗവ'യുടെ വരവ്.
English Vinglish after 15 years: പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന താരം 15 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും തിരിച്ചെത്തിയിരുന്നു. ഗൗരി ഷിന്‍ഡെയുടെ ആദ്യ സംവിധാന സംരംഭമായ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമയിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡില്‍ തിരകെയെത്തിയത്. ഈ ചിത്രത്തിന് ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച കൈയടിയും നേടിയിരുന്നു.
Also Read: 'ദി ലൈഫ് ഓഫ് എ ലെജന്‍ഡ്' ; ശ്രീദേവിയുടെ ജീവചരിത്രം ഒരുങ്ങുന്നു ; പ്രഖ്യാപിച്ച് ബോണി കപൂര്‍