ഷെയ്ന്‍ നിഗം (Shane Nigam), നീരജ് മാധവ് (Neeraj Madhav), ആന്‍റണി വര്‍ഗീസ് (Antony Varghese) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് (Nahas Hidhayath) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർഡിഎക്‌സ്' (റോബര്‍ട്ട് ഡോണി സേവ്യര്‍) (RDX) .
'ആർഡിഎക്‌സി'ലെ ഹൂക്ക് സ്‌റ്റെപ്പിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിലെ 'ഹലബല്ലു' (Halaballoo) എന്ന ഗാന രംഗത്തില്‍ നിന്നുള്ള ഒരു ഹൂക്ക് സ്‌റ്റെപ്പിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം 'ഹലബല്ലോ'യിലെ ഹൂക്ക് സ്‌റ്റെപ്പ് (Halaballoo hook step) ചെയ്യുന്ന ഷെയ്‌ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെയാണ് വീഡിയോയില്‍ കാണാനാവുക.
- " class="align-text-top noRightClick twitterSection" data="">
ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും നിറയുകയാണ്. സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററുകളും ഗാനവും ടീസറുമൊക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Also Read: RDX teaser| തീപാറും ആക്ഷന്‍ രംഗങ്ങള്‍; ആര്‍ഡിഎക്‌സ് ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒരു ഫാമിലി ആക്ഷന്‍ ഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഷെയ്‌ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ലാല്‍, ബാബു ആന്‍റണി, ബൈജു, ഐമ റോസ്‌മി സെബാസ്‌റ്റ്യന്‍, മാല പാര്‍വതി, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സിനിമയില്‍ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് സൂചന നല്‍കുന്നതാണ് 'ആര്‍ഡിഎക്‌സി'ന്‍റെ മോഷന്‍ പോസ്‌റ്ററും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും. 'കെജിഎഫ്', 'ബീസ്‌റ്റ്', 'വിക്രം', തുടങ്ങി ചിത്രങ്ങൾക്ക് വേണ്ടി സംഘട്ടനം ഒരുക്കിയ അൻപറിവാണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
Also Read: RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്
ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍- ഛായാഗ്രഹണം. ചമന്‍ ചാക്കോ- എഡിറ്റിങ്. സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാന രചന.
ആർട്ട് ഡയറക്‌ടർ - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read: RDX Release| ഫാമിലി ആക്ഷന്‍ ചിത്രം 'ആർഡിഎക്‌സ്' ഓണത്തിന് തിയേറ്ററുകളിൽ