മുംബൈ : ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രശ്‌മിക മന്ദാന. ചുരുക്കം സിനിമകളിലേ വേഷമിട്ടിട്ടുള്ളൂവെങ്കിലും ഏറെ ആരാധകരെ സമ്പാദിക്കാൻ താരത്തിന് ഇതിനകം സാധിച്ചു. എന്നാൽ അടുത്തിടെ നടന്ന 2023 സീ സിനിമ അവാർഡ് വേദിയിൽ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചുവെന്ന് കാണിച്ച് സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് നടി.
ധരിച്ച വസ്‌ത്രത്തിൻ്റെ ഇറക്കം കുറഞ്ഞുപോയി എന്നതാണ് രശ്‌മിക നേരിടുന്ന പ്രധാന വിമർശനം. പ്രശസ്‌തി പിടിച്ചുപറ്റാനായി വസ്‌ത്രത്തിൻ്റെ ഇറക്കം കുറച്ച് നടി ഇപ്പോൾ ഉർഫി ജാവേദിന് പഠിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്‍റെ ആക്ഷേപം. അവാർഡ് ദാനത്തിന് ശേഷമുള്ള റെഡ് കാർപ്പറ്റ് സെഷനിൽ രശ്‌മിക ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം രശ്‌മികയെ അഭിനന്ദിച്ചുകൊണ്ടും ഒരുപാട് ആരാധകർ നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിനുതാഴെ കമൻ്റ് ചെയ്യുന്നുണ്ട്. വസ്‌ത്രധാരണം ഒരാളുടെ വ്യക്‌തിപരമായ തീരുമാനമാണെന്നും ഗൗണിൽ രശ്‌മികയെ കാണാൻ സുന്ദരിയായിട്ടുണ്ടെന്നും ഒരുവിഭാഗം ആരാധകർ കമൻ്റ് ചെയ്‌തു.2023 സീ സിനിമ അവാർഡ്‌സിൽ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് രശ്‌മിക നേടിയെടുത്തത്.
രൺബീർ കപൂർ നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'ആനിമൽ' ആണ് രശ്‌മികയുടെ പുതുതായി വരാനിരിക്കുന്ന സിനിമ. റെക്കോഡുകൾ കീഴടക്കിയ അല്ലു അർജുന്‍റെ 'പുഷ്‌പ'യുടെ രണ്ടാം ഭാഗത്തിലും രശ്‌മിക തന്നെയാണ് നായിക.