കാത്തിരിപ്പുകൾക്കൊടുവിൽ 'റാണി ചിത്തിര മാര്‍ത്താണ്ഡ' ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് (Rani Chithira Marthanda Official Trailer). മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ജോസുകുട്ടി ജേക്കബും കോട്ടയം നസീറും പ്രധാന വേഷങ്ങളിലെത്തുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളിലെത്തും (Rani Chithira Marthanda will hit theaters on 27th October).
പ്രണയാർദ്ര നിമിഷങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒപ്പം സസ്‌പെൻസും ട്രെയിലറിൽ കാഴ്‌ചക്കാർക്കായി ബാക്കിയാക്കുന്നുണ്ട്. നിരവധി വെബ്‌സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാര്‍ ആണ് ചിത്രത്തിലെ നായിക.
- " class="align-text-top noRightClick twitterSection" data="">
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്ററാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. റൊമാന്‍റിക് കോമഡി ജോണറിൽ ഒരുക്കിയ സിനിമ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിലേക്കും മിഴി തുറക്കുന്നുണ്ട്. ചിത്രത്തിൽ അച്ഛനും മകനുമായാണ് കോട്ടയം നസീറിന്‍റെയും ജോസുകുട്ടി ജേക്കബിന്‍റെയും വരവ്.
മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരായ അച്ഛന്‍റെയും മകന്‍റെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കുട്ടനാട്ടുകാരുടെ ജീവിത പരിസരങ്ങളുമായി അടുത്തു നിൽക്കുന്ന പ്രമേയവുമായാണ് ഈ ചിത്രം എത്തുന്നത്. കുടുംബ ബന്ധങ്ങളും പ്രണയ ബന്ധങ്ങളുമെല്ലാം ചേർന്ന രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങൾ സിനിമയിൽ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് മകന്‍ ആ സ്ഥാപനം ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. അതിനിടയില്‍ പ്രണയം മൂലം ഉണ്ടാകുന്ന ചില കാര്യങ്ങളും സിനിമ സംസാരിക്കുന്നു. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും അനൗൺസ്‌മെന്‍റ് ടീസറും മികച്ച പ്രതികരണം നേടിയിരുന്നു.
കൂടാതെ ചിത്രത്തിലെ 'ആരും കാണാ കായൽ കുയിലേ...', 'മാരിവില്ലെ അവളോട് മെല്ലെ...', 'ഏകാന്ത ലൈഫിൻ പീരങ്കി പൊട്ടി...' തുടങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഛായാഗ്രാഹകൻ അഖിൽ എസ് പ്രവീൺ ആണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കൺടക്‌ടർ, സ്‌ട്രിങ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജാണ് സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതും 'റാണി ചിത്തിര മാർത്താണ്ഡ'യുടെ സവിശേഷതയാണ്.
ജോൺകുട്ടി എഡിറ്റിങ്ങും ഔസേഫ് ജോൺ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനൂപ് കെഎസ്, ഗാനരചന - വിനായക് ശശികുമാർ, സുഹൈൽ കോയ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ലേഖ മോഹൻ, കൊറിയോഗ്രഫി - വിജി സതീഷ്, സൗണ്ട് ഡിസൈൻ - അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് - ആർ മുത്തുരാജ്, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - എംഎസ് നിഥിൻ, നിഖിൽ രാജ്, അനന്ദു ഹരി, അസോസിയേറ്റ് ക്യാമറാമാൻ - തൻസിൻ ബഷീർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ - ആദർശ് സുന്ദർ, വിഎഫ്എക്‌സ് - മേരകി, സ്റ്റിൽസ് - ഷെബീർ ടികെ, ഡിസൈൻസ് - യെല്ലോടൂത്ത്, മാർക്കറ്റിങ് - സ്‌നേക്ക് പ്ലാന്‍റ് എന്നിവർ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.