ETV Bharat / entertainment

Ranbir Rashmika Animal Movie Song ലിപ്‌ലോക്കുമായി രണ്‍ബീറും രശ്‌മികയും, 'അനിമൽ' ഗാനത്തിന്‍റെ റിലീസ് തീയതി പുറത്ത്‌ - New poster released

Animal Movie Song Release : രൺബീർ കപൂറും രശ്‌മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിമലിന്‍റെ പുതിയ പോസ്റ്റർ. പുതിയ പോസ്റ്ററിനൊപ്പം ചിത്രത്തിലെ ഹുവാ മെയ്ൻ എന്ന ഗാനത്തിന്‍റെ റിലീസ് തീയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു.

animal movie  Animal movie song release date  അനിമൽ  ഗാനത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു  release date of the song has been announced  Ranbir Kapoor  Rashmika Mandanna  പുതിയ പോസ്റ്റർ പുറത്തിറക്കി  New poster released  Animal action pack thriller
Animal Movie Song Release Date
author img

By ETV Bharat Kerala Team

Published : Oct 10, 2023, 2:12 PM IST

ഹൈദരാബാദ്: അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയുടെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് അനിമൽ. ആക്ഷൻ പാക്ക് ത്രില്ലറിന്‍റെ ടീസർ ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. രൺബീർ കപൂർ, ബോബി ഡിയോൾ, അനിൽ കപൂർ, രശ്‌മിക മന്ദാന എന്നിവർ ഉൾപ്പെടുന്ന പോസ്റ്ററുകളും നിർമാതാക്കൾ പുറത്തുവിട്ടു. രൺബീറും രശ്‌മികയും തമ്മിലുള്ള ചുംബനരംഗം കാണിക്കുന്ന പുതിയ പോസ്റ്ററും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പുതിയ പോസ്റ്ററിനൊപ്പം ചിത്രത്തിലെ ഹുവാ മെയ്ൻ എന്ന ഗാനത്തിന്‍റെ റിലീസ് തീയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു (Animal movie song release date).

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിലെ ആദ്യ ഗാന റിലീസിനെക്കുറിച്ച്‌ രശ്‌മിക സൂചന നൽകിയിരുന്നു. അതേസമയം നിർമാതാക്കൾ ചൊവ്വാഴ്‌ച പുതിയ പോസ്റ്റർ പങ്കിടുകയും ഹിന്ദിയിൽ ഹുവാ മെയ്ൻ, തെലുഗുവിൽ അമ്മായി, തമിഴിൽ നീ വാടി, മലയാളത്തിൽ പെണ്ണാളെ, കന്നഡയിൽ ഓ ഭാലേ എന്നിങ്ങനെയുള്ള ഗാനം നാളെ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തി.

രൺബീറും രശ്‌മികയും ഹെഡ്‌സെറ്റ് ധരിച്ച് ഹെലികോപ്റ്ററിനുള്ളിൽ പ്രണയാര്‍ദ്ര നിമിഷത്തിലുള്ളതാണ്‌ പോസ്റ്റർ. ഒക്‌ടോബർ 11 ന് പുറത്തിറങ്ങുന്ന ഗാനത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനിമലിൽ രൺബീറിന്‍റെ പിതാവായ ബൽബീർ സിങ് എന്ന കഥാപാത്രത്തെ അനിൽ കപൂർ അവതരിപ്പിക്കുന്നു.

രൺബീറിന്‍റെ പ്രണയിനിയായ ഗീതാഞ്ജലിയെ രശ്‌മിക അവതരിപ്പിക്കുന്നു, ബോബി ഡിയോൾ പ്രതിനായകന്‍റെ വേഷത്തില്‍ എത്തുന്നു. ഭൂഷൺ കുമാറിന്‍റെയും കൃഷൻ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. ഈ വർഷം ഡിസംബർ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്.

ഇതിനുമുമ്പ്‌ സിനിമയുടെ റിലീസ്‌ തിയതി മാറ്റിവെച്ചതിനെക്കുറിച്ച്‌ സന്ദീപ് റെഡ്ഡി വംഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതില്‍ റിലീസ് ചെയ്യാൻ കഴിയാത്തതിന് ഒരേയൊരു കാരണം "ഗുണനിലവാരം" മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. സിനിമയിൽ ഏഴ് ഗാനങ്ങളുണ്ട്, ഏഴ് പാട്ടുകളെ അഞ്ച് ഭാഷകളിലായി ഗുണിച്ചാൽ അത് 35 ഗാനങ്ങളായി മാറുന്നു. 35 ഗാനങ്ങൾ വ്യത്യസ്‌തരായ ഗാന രചയിതാക്കൾ, വ്യത്യസ്‌ത ഗായകർ. യഥാർഥത്തിൽ ആസൂത്രണം ചെയ്‌തതിനേക്കാൾ കുറച്ച് സമയമെടുക്കും അദ്ദേഹം പറഞ്ഞു.

ഇത് വൈകിയാണ് താൻ തിരിച്ചറിഞ്ഞതെന്നും അല്ലെങ്കിൽ പ്രീ ടീസർ റിലീസ് ചെയ്യില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പ്രീ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പ്രേക്ഷകരോട് നന്ദി പറയാനും സംവിധായകന്‍ മറന്നില്ല. ഹിന്ദിയിലുള്ള പാട്ടുകളുടെ നിലവാരം മറ്റ് ഭാഷകളിലും പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയവും ഊർജവും ചെലവഴിക്കേണ്ടതുണ്ട്. ഹിന്ദിയിൽ നിന്ന് തെലുഗുവിലേയ്‌ക്കോ തമിഴിലേക്കോ ഡബ്ബ് ചെയ്‌ത സിനിമ പോലെ തോന്നാതിരിക്കാനും അത് പ്രാദേശിക സിനിമ പോലെ തോന്നിപ്പിക്കാനും ഇത് സഹായിക്കും.

അനുകൂലമായ തീയതിയും ശരിയായ തീയതിയും ഡിസംബർ 1 ആണ്. ഡിസംബർ 1ന് ഞങ്ങൾ തിയേറ്ററുകളിൽ എത്തും. ഡിസംബർ 1ന് ഓഡിയോ, വീഡിയോ തുടങ്ങി എല്ലാം മികച്ച നിലവാരവുമായി ഞങ്ങൾ തിയേറ്ററുകളില്‍ എത്തുമെന്ന് നിങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കുന്നു. ഇതൊരു വലിയ ചിത്രമാണ്. ഉള്ളടക്കവും വളരെ സമ്പന്നമാണ്. വളരെ വൈകാരികമായ സിനിമയാണ്. അടുത്ത കാലത്ത് ഒരു സിനിമയ്ക്കും ലഭിക്കാത്ത വിധത്തിൽ ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നും വാഗ്‌ദാനം ചെയ്യുന്നു' - സംവിധായകന്‍ പറഞ്ഞു.

ALSO READ: അക്ഷയ്‌ കുമാര്‍ ചിത്രം മിഷന്‍ റാണിഗഞ്ചിലെ മോട്ടിവേഷണല്‍ ഗാനം പുറത്ത്, പ്രചോദനമേകി ജീതേംഗേ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.