മുംബൈയിലെ പാലി ഹില്‍സില്‍ നിര്‍മാണത്തിലിരിക്കുന്ന തന്‍റെ കൃഷ്‌ണ രാജ് ബംഗ്ലാവ് സന്ദര്‍ശിച്ച് രണ്‍ബീര്‍ കപൂറും അമ്മ നീതു കപൂറും. നിര്‍മാണ പുരോഗതി പരിശോധിക്കാനാണ് ഇരുവരുമെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
രണ്‍ബീറും, നീതു കപൂറും ആലിയ ഭട്ടും ഇടയ്‌ക്കിടെ തങ്ങളുടെ പുതിയ വീട് സന്ദര്‍ശിച്ച് പുരോഗതി പരിശോധിക്കാറുണ്ട്. മാതാപിതാക്കളായശേഷം കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ചൊവ്വാഴ്‌ച മുംബൈയില്‍ എത്തിയിരുന്നു. അവർ ഒരു അത്താഴ വിരുന്നിലും പങ്കെടുത്തു.
കരീന കപൂര്‍- സെയ്‌ഫ് അലി ഖാന്‍, കരിഷ്‌മ കപൂര്‍, നീതു കപൂര്‍, ശ്വേത ബച്ചന്‍, നവ്യ നവേലി, അഗസ്‌ത്യ നന്ദ, റിമ ജെയിന്‍-മനോജ് ജെയിന്‍, അര്‍മാന്‍-അനിസ്സ മല്‍ഹോത്ര, അദാര്‍ ജെയിന്‍, നിതാശ നന്ദ, കുനാല്‍ കപൂര്‍ തുടങ്ങിയവര്‍ ഈ അത്താഴ വിരുന്നിലുണ്ടായിരുന്നു.
Also Read: രാഹക്കൊപ്പം മുംബൈയില്‍ ചുറ്റിക്കറങ്ങി ആലിയയും രണ്‍ബീറും; ആദ്യ ലോഹ്രി ആശംസിച്ച് നീതു കപൂര്‍
ഒത്തുചേരലിന്‍റെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്. അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പമുള്ള കരണ്‍ ജോഹറിന്‍റെ 'ജഗ്‌ജഗ് ജീയോ' എന്ന സിനിമയിലാണ് നീതു കപൂര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. സണ്ണി കൗശലിനൊപ്പമുള്ള 'ലെറ്റര്‍ ടു മിസ്‌റ്റര്‍ ഖന്ന' എന്ന സിനിമയാണ് നീതു കപൂറിന്‍റെ വരാനിരിക്കുന്ന ചിത്രം.
അതേസമയം രശ്‌മിക മന്ദാന, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമുള്ള 'അനിമല്‍' ആണ് രണ്‍ബീര്‍ കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. ശ്രദ്ധ കപൂറിനൊപ്പമുള്ള 'തൂ ജൂത്തി മെയിന്‍ മക്കാര്‍' ആണ് രണ്‍ബീറിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്.