ETV Bharat / entertainment

100 കോടി ക്ലബ്ബില്‍ രണ്‍ബീര്‍ കപൂറിന്‍റെ തു ഝൂട്ടി മേം മക്കാര്‍; ഗുണം ചെയ്‌തത് പ്രൊമോഷന്‍ തന്ത്രങ്ങള്‍ - രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ആദ്യമായി ഒന്നിച്ചെത്തിയ തു ഝൂട്ടി മേം മക്കാര്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.

Tu Jhoothi Main Makkaar box office  Tu Jhoothi Main Makkaar enters 100 crore club  Tu Jhoothi Main Makkaar worldwide box office  Ranbir Kapoor Shraddha Kapoor fresh pairing  JMM makers chalked out a promotional strategy  Boney Kapoor in Tu Jhoothi Main Makkaar  Fitness trainer about Ranbir Kapoor  തു ഝൂട്ടി മേം മക്കാര്‍ 100 കോടി ക്ലബ്ബില്‍  രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ആദ്യമായി  രണ്‍ബീര്‍ കപൂര്‍  ശ്രദ്ധ കപൂര്‍
100 കോടി ക്ലബ്ബില്‍ രണ്‍ബീര്‍ കപൂറിന്‍റെ തു ഝൂട്ടി മേം മക്കാര്‍
author img

By

Published : Mar 19, 2023, 2:21 PM IST

Tu Jhoothi Main Makkaar box office: രൺബീർ കപൂറും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് 'തു ഝൂട്ടി മേം മക്കാര്‍'. ഹോളി റിലീസായി മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ ബോക്‌സ്‌ ഓഫീസിലും മികച്ച നമ്പറുകളാണ് സൃഷ്‌ടിക്കുന്നത്.

Tu Jhoothi Main Makkaar enters 100 crore club: ലൗ രഞ്ജന്‍ സംവിധാനം ചെയ്‌ത തു ഝൂട്ടി മേം മക്കാറിന്‍റെ പുതിയ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റിലീസ് ചെയ്‌ത്‌ 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്.

Tu Jhoothi Main Makkaar worldwide box office: ട്രേഡ് അനലിസ്‌റ്റ് ജോഗീന്ദർ തുതേജ ആണ് ഇക്കാര്യം അറിയിച്ചത്. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്‍ബീര്‍ കപൂറിന്‍റെയും ശ്രദ്ധ കപൂറിന്‍റെയും ആറാമത്തെ ചിത്രമാണ് തു ഝൂട്ടി മേം മക്കാര്‍. ആഭ്യന്തര ബോക്‌സ്‌ ഓഫീസില്‍ 100 കോടി രൂപ നേടിയ ചിത്രത്തിന്‍റെ ആഗോള ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ 122 കോടി രൂപയാണ്.

Ranbir Kapoor Shraddha Kapoor fresh pairing for the first time: ഒരു മാസം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. റിലീസിന് മുമ്പ് തന്നെ ഒരു കൂട്ടം നെഗറ്റീവ് കമന്‍റുകളുമായി എത്തിയപ്പോള്‍ രണ്‍ബീര്‍ കപൂര്‍ -ശ്രദ്ധ കപൂര്‍ ഇതാദ്യമായി ബിഗ്‌ സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമയുടെ പുതിയ ബോക്‌സ്‌ ഓഫീസ് റിപ്പോര്‍ട്ടുകള്‍ വിമര്‍ശകരുടെ വാ അടപ്പിച്ചിരിക്കുകയാണ്.

JMM makers chalked out a promotional strategy for the film: റിലീസിന് മുന്നോടിയായി രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും നടത്തിയ വ്യത്യസ്‌തമായ പ്രൊമോഷന്‍ തന്ത്രങ്ങളുടെ 'തു ഝൂട്ടി മേം മക്കാറി'ന്‍റെ മികച്ച ബോക്‌സ്‌ ഓഫീസിന് ഗുണം ചെയ്‌തു. ടിജെഎംഎം നിര്‍മാതാക്കളുടെ പ്രൊമോഷന്‍ തന്ത്രം ഒടുവില്‍ വിജയിച്ചു. നിര്‍മാതാക്കളുടെ നിര്‍ദേശാനുസരണമാണ് ഇരു താരങ്ങളും വെവ്വേറെ പ്രൊമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

Boney Kapoor in Tu Jhoothi Main Makkaar: വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ നിര്‍മാതാവ് ബോണി കപൂറും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബോണി കപൂറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു 'തു ഝൂട്ടി മേം മക്കാര്‍'. രണ്‍ബീര്‍ കപൂറിന്‍റെ അച്ഛന്‍റെ വേഷമായിരുന്നു ചിത്രത്തില്‍ ബോണി കപൂറിന്.

Fitness trainer about Ranbir Kapoor: അടുത്തിടെ 'തു ഝൂട്ടി മേം മക്കാറി'നായുള്ള രണ്‍ബീര്‍ കപൂറിന്‍റെ സിക്‌സ് പാക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരത്തിന്‍റെ ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രണ്‍ബീറിന്‍റെ രൂപാന്തരത്തെ കുറിച്ചുള്ള ഫിറ്റ്‌നസ് ട്രെയിനറുടെ ദീര്‍ഘമായ കുറിപ്പിനൊപ്പമായിരുന്നു പോസ്‌റ്റ്.

'തു ഝൂട്ടി മേം മക്കാറി'ലെ ഗെറ്റപ്പിനായി രണ്‍ബീര്‍ കപൂര്‍ കഠിനമായ വ്യായാമവും പരിശീലനവുമാണ് നടത്തിയതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം പറയുന്നത്. ഈ ലുക്കിനായി രണ്‍ബീര്‍ അങ്ങേയറ്റം അച്ചടക്കവും അര്‍പ്പണബോധവും കാണിച്ചുവെന്നും ശിവോഹം പറഞ്ഞു.

Also Read: പഠാന് ശേഷമുള്ള ഹിറ്റ് ? ; 100 കോടി ക്ലബ്ബിലേക്കടുത്ത് ടിജെഎംഎം ; എട്ടാം ദിനത്തില്‍ അഞ്ച് കോടി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.