ETV Bharat / entertainment

പൊന്നിയിന്‍ സെന്‍വന്‍ 2ന് മുന്നില്‍ വഴിമാറി ജയിലര്‍; പുതിയ റിലീസ് തീയതി പുറത്ത് - രജനികാന്ത്‌

ജയിലറിന് പുതിയ റിലീസ് തീയതി. ഓഗസ്‌റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. പൊന്നിയിന്‍ സെല്‍വന്‍ 2ന്‍റെ റിലീസും ഒരു കാരണമാണ്.

Rajinikanth starrer Jailer release date pushed  Rajinikanth starrer Jailer release date  Rajinikanth starrer Jailer release  Rajinikanth starrer Jailer  Rajinikanth  Jailer  Jailer release date  Jailer release  Jailer  Jailer release date pushed to August  Jailer release date  പൊന്നിയിന്‍ സെന്‍വന്‍ 2  ജയിലര്‍  ജയിലറിന് പുതിയ റിലീസ് തീയതി  പൊന്നിയന്‍ സെല്‍വന്‍ 2ന്‍റെ റിലീസും  പൊന്നിയന്‍ സെല്‍വന്‍ 2  രജനികാന്ത്‌  മണിരത്‌നം
പൊന്നിയിന്‍ സെന്‍വന്‍ 2ന് മുന്നില്‍ വഴിമാറി ജയിലര്‍
author img

By

Published : Jan 22, 2023, 4:17 PM IST

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍'. സിനിമയുടെ റിലീസ് തീയതി മാറ്റി വച്ചതായി അണിയറപ്രവര്‍ത്തകര്‍. ഓഗസ്‌റ്റ് 11നാണ് 'ജയിലര്‍' തിയേറ്ററുകളിലെത്തുക.

നേരത്തെ ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് നീണ്ടു പോയേക്കും എന്നതിനാലാണ് ജയിലറുടെ റിലീസ് ഓഗസ്‌റ്റിലേയ്‌ക്ക് മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിരത്‌നം ചിത്രത്തിന്‍റെ റിലീസും 'ജയിലറു'ടെ റിലീസ്‌ നീളാന്‍ ഒരു കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 28നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററുകളില്‍ എത്തുക. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ഹൈദരാബാദിലേക്ക് ഷിഫ്‌റ്റ് ചെയ്‌തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ജയിലറിനായി ഒരു കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു.

പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. 'ജയിലറി'ല്‍ മോഹന്‍ലാലും വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

രമ്യ കൃഷ്‌ണനും സിനിമയില്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കും. 'ജയിലറി'ല്‍ തമന്നയും വേഷമിടുന്നുണ്ട്. അടുത്തിടെ ചിത്രത്തിലെ തമന്നയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. സ്‌റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫി. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും.

തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ സംവിധായകന്‍ നെല്‍സണിന് രജനികാന്ത്‌ അനുവാദം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'കോലമാവ് കോകില' എന്ന സിനിമയിലൂടെയാണ് നെല്‍സണ്‍ ശ്രദ്ധിക്കപ്പെടുന്നത്.

ശിവ കാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടര്‍' ആയിരുന്നു നെല്‍സന്‍ ദിലീപ് കുമാറിന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമ. ദളപതി വിജയ്‌യുടെ 'ബീസ്‌റ്റ്‌' ആണ് നെല്‍സണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Also Read: ലളിതമാണ്, എന്നാല്‍ ആകര്‍ഷണീയവും; രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.