ETV Bharat / entertainment

Jailer showcase| രജനിയുടെ താണ്ഡവം, മലയാളം പറഞ്ഞ് വിനായകനും; 'ജയിലർ' ഷോക്കേസ് എത്തി

രജനിയുടെ തകർപ്പൻ ആക്ഷന്‍ രംഗങ്ങൾ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്.

JAILER  Rajinikanth JAILER Official ShowCase video  Rajinikanth JAILER  Rajinikanth  JAILER Official ShowCase video  JAILER Official ShowCase  JAILER ShowCase video  JAILER ShowCase  Jailer Official ShowCase  ജയിലര്‍  രജനികാന്ത്  രജനികാന്ത് ജയിലര്‍  ജയിലര്‍ ഷോക്കേസ് വീഡിയോ  ജയിലര്‍ ഷോക്കേസ്
JAILER
author img

By

Published : Aug 2, 2023, 9:05 PM IST

തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് (Rajinikanth) നായകനായെത്തുന്ന 'ജയിലര്‍' (Jailer). നെല്‍സന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ പുതിയ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഷോക്കേസ് വീഡിയോ (Jailer Official ShowCase).

രജനിയുടെ തകർപ്പൻ ആക്ഷന്‍ രംഗങ്ങൾ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. മാസും ആക്ഷനും നിറച്ച ത്രില്ലർ ചിത്രം ആയിരിക്കും 'ജയിലർ' എന്ന് അടിവരയിടുന്നതാണ് ഷോക്കേസ് വീഡിയോ. മലയാളി താരം വിനായകനെയും വീഡിയോയില്‍ കാണാം. രജനികാന്തിനെ എതിരിടുന്ന വില്ലൻ കഥാപാത്രമായാണ് താരം എത്തുന്നത്. പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന 'ജയിലറി'ല്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. വിജയ് നായകനായെത്തിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' രജനിയുടെ 169-ാം ചിത്രം കൂടിയാണ്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വീഡിയോയില്‍ താരത്തിന്‍റെ സാന്നിധ്യമില്ല.

അതേസമയം രമ്യ കൃഷ്‌ണനും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. കൂടാതെ ശിവ്‌രാജ് കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും ചിത്രത്തിലുണ്ട്. കാമിയോ റോളിലാണ് താരം എത്തുക എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലേതായി പുറത്തുവന്ന വിന്‍റേജ് ലുക്കിലുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ്. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടില്‍ ഇടംപിടിച്ചിരുന്നു. തമന്നയുടെ ചടുലമായ പ്രകടനവുമായി എത്തിയ 'കാവാലാ' (Kaavaalaa) എന്ന ഗാനം സൃഷ്‌ടിച്ച ഓളം വാക്കുകൾക്കും അപ്പുറത്താണ്. മികച്ച പ്രതികരണം നേടിയ, 3.12 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ തമന്നയ്‌ക്കൊപ്പം സ്‌റ്റൈലിഷ് സ്‌റ്റെപ്പുകളുമായി രജനികാന്തും എത്തുന്നുണ്ട്.

സ്‌റ്റൈല്‍ മന്നന്‍റെ ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ഹുക്കും (Hukum), 'ജുജുബി' (Jujubee Lyric Video) എന്നിവയും കയ്യടി നേടിയിരുന്നു. അതേസമയം ഇതാദ്യമായാണ് സംവിധായകൻ നെല്‍സനുമായി രജനികാന്ത് കൈകോർക്കുന്നത്. ദളപതി വിജയ്‌യെ നായകനാക്കി 2022ല്‍ നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത 'ബീസ്‌റ്റ്' (Beast) എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.

'ബീസ്‌റ്റി'ന്‍റെ പരാജയത്തിന് പിന്നാലെ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡേറ്റ് കൊടുക്കരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നതായി രജനികാന്ത് തുറന്നു പറഞ്ഞിരുന്നു. നെല്‍സനെ 'ജയിലറു'ടെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പോലും ചിലർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ വച്ച് നടന്ന 'ജയിലറു'ടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആയിരുന്നു രജനിയുടെ പരാമർശം.

READ MORE: Jailer audio launch| 'ബീസ്‌റ്റിന്‍റെ പരാജയത്തിന് ശേഷം നെല്‍സനെ മാറ്റാന്‍ പലരും ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തി രജനികാന്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.