Jailer title poster: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. 'ജയിലര്‍' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് തലൈവര്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്.
സണ്‍ പിക്‌ചേഴ്‌സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. രജനീകാന്തിന്‍റെ 169-ാം ചിത്രം കൂടിയാണിത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഓഗസ്‌റ്റില്‍ ചിത്രീകരണം ആരംഭിക്കും.
-
#Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c
— Sun Pictures (@sunpictures) June 17, 2022 " class="align-text-top noRightClick twitterSection" data="
">#Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c
— Sun Pictures (@sunpictures) June 17, 2022#Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c
— Sun Pictures (@sunpictures) June 17, 2022
Rajinikanth as Jailer: ജയിലറുടെ വേഷത്തിലാണ് സിനിമയില്‍ രജനീകാന്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക മോഹന്‍, രമ്യാ കൃഷ്‌ണന്‍ എന്നിവര്‍ക്കൊപ്പം ഐശ്വര്യ റായിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന. ശിവകാര്‍ത്തികേയനും ചിത്രത്തില്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Anirudh Rajinikanth combo: അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. നെല്‍സണും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ജയിലര്‍. അതേസമയം രജനീകാന്തിനൊപ്പം മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നിര്‍മല്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുക. സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരുടെയോ, അഭിനേതാക്കളുടെയോ വിവരങ്ങള്‍ ലഭ്യമല്ല.
സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ജയിലറുടെ നിര്‍മാണം. ദളപതി വിജയ് നായകനായ 'ബീസ്‌റ്റ്' ആണ് നെല്‍സണിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബീസ്‌റ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ രജനി ചിത്രത്തിന്‍റെ സംവിധായകനെ മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Also Read: അര മണിക്കൂറോളം കരച്ചില്‍ അടക്കാന്‍ കഴിയാതെ രജനികാന്ത്