ETV Bharat / entertainment

പുഷ്‌പ 2 റിലീസ് എപ്പോൾ ? ; ആരാധകർക്ക് മറുപടി അല്ലു അർജുൻ്റെ പിറന്നാൾ ദിനത്തിൽ - fafa in pushpa 2

സൂപ്പർഹിറ്റ് ചലച്ചിത്രം പുഷ്‌പ : ദി റൈസിൻ്റെ തുടർഭാഗം പുഷ്‌പ ദി റൂളിനെ (പുഷ്‌പ 2) പറ്റിയുള്ള വിവരങ്ങൾ അല്ലു അർജുൻ്റെ ജൻമദിനമായ ഏപ്രിൽ 8 ന് പുറത്തുവരുമെന്ന് അഭ്യൂഹം

Pushpa The Rule first glimpse  Allu Arjun birthday  Pushpa The Rule latest news  Puhspa 2 latest updates  Pushpa The Rule first glimpse on april 8  allu arjun latest news  pushpa sequel  പുഷ്‌പ 2 റിലീസ് എപ്പോൾ  അല്ലു അർജുൻ്റെ പിറന്നാൾ ദിനത്തിൽ  പുഷ്‌പ ദി റൂൾ  അല്ലു അർജുൻ്റെ ജൻമദിനമായ ഏപ്രിൽ 8  april 8  allu arjun birthday  ഹൈദരാബാദ്  ഫഹദ് ഫാസിൽ  fafa  fafa in pushpa 2  fafa in pushpa the rule
ആരാധകർക്ക് മറുപടി അല്ലു അർജുൻ്റെ പിറന്നാൾ ദിനത്തിൽ
author img

By

Published : Feb 28, 2023, 9:28 PM IST

ഹൈദരാബാദ് : സൂപ്പർസ്റ്റാർ അല്ലു അർജുൻ്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്‌പ ദി റൂളിനെ (പുഷ്‌പ 2) പറ്റിയുള്ള വിവരങ്ങൾക്കായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഈ വർഷം പുറത്തിറങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് പുഷ്‌പ ദി റൂൾ. 2021-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബ‌സ്റ്റർ ഹിറ്റായ പുഷ്‌പ : ദി റൈസിൻ്റെ തുടർഭാഗം സുകുമാർ തന്നെയാണ് സംവിധാനം ചെയ്യുന്നത്. അല്ലു അർജുൻ ആരാധകർക്ക് സന്തോഷിക്കാൻ ഉടൻ തന്നെ ഒരു കാരണം ഉണ്ടാകും എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്.

പുഷ്‌പ 2 വുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏപ്രിൽ 8 ന് ചിത്രത്തെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവയ്‌ക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ ദിവസത്തിന് ഇത്ര പ്രത്യേകത എന്താണെന്ന് ആരാധകർക്കറിയുമായിരിക്കും. പുഷ്‌പയിൽ നായക കഥാപാത്രമായി അഭിനയിക്കുന്ന അല്ലു അർജുൻ്റെ ജൻമദിനമാണന്ന്. ഈ ദിനത്തിൽ തന്നെ പുഷ്‌പയുടെ ട്രെയിലറോ, ടീസറോ, മോഷൻ പോസ്റ്ററോ അങ്ങനെ എന്തെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പുഷ്പ : ദി റൈസിൻ്റെ ഗംഭീര വിജയത്തിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരെ മനസിൽ കണ്ടുകൊണ്ടാണ് നിർമ്മാതാക്കൾ സിനിമയുടെ തുടർച്ച ആസൂത്രണം ചെയ്യുന്നത്. പുഷ്‌പ 2 ന് ഒരു അന്താരാഷ്‌ട്ര പശ്ചാത്തലം ഉണ്ടായിരിക്കും, അതിൽ പുഷ്‌പരാജ് തൻ്റെ എല്ലാ എതിരാളികളെയും നേരിടുന്നതായിരിക്കും. പുഷ്‌പയിലെ ഭൻവർ സിംഗ് ഷെഖാവത്തിൻ്റെ വേഷം അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിനെ ഒന്നാം ഭാഗത്തിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. രണ്ടാം ഭാഗം അദ്ദേഹത്തിൻ്റെ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും. ആരാധകർ സ്നേഹപൂർവ്വം ഫാഫ എന്നുവിളിക്കുന്ന ഫഹദിൻ്റെ പ്രകടനം ഏവരെയും അമ്പരപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

also read: ഉര്‍ഫി ജാവേദിന് പഠിക്കുന്നോ' ; വസ്‌ത്രത്തിൻ്റെ ഇറക്കം കുറഞ്ഞെന്നുപറഞ്ഞ് രശ്‌മികയ്‌ക്കെതിരെ സൈബറാക്രമണം

പുഷ്‌പയുടെ വിജയവും, അല്ലു അർജുൻ്റെ ജനപ്രീതിയുംമൂലം ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി കഥ മാറ്റിയെഴുതാൻ നിർമ്മാതാക്കൾക്ക് മേൽ സമ്മർദം ഉണ്ടായിരുന്നു. മുത്തംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.