Pushpa 2 starts rolling: കാത്തിരിപ്പിന് വിരാമം! 'പുഷ്‌പ'യ്‌ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗമായ 'പുഷ്‌പ ദി റൂളി'നായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് 'പുഷ്‌പ' ടീം.
- " class="align-text-top noRightClick twitterSection" data="
">
Allu Arjun with Miroslaw Kuba Brozek: 'പുഷ്‌പ ദി റൂള്‍' അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കൂബ ബ്രോസെക്കിനൊപ്പമുള്ള അല്ലു അര്‍ജുന്‍റെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. അല്ലു അര്‍ജുനോട് എന്തോ ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അത് വളരെ ശ്രദ്ധയോടെ ശ്രവിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക.
Miroslaw Kuba Brozek shares Allu Arjun still:മിറോസ്ലാവ് തന്നെയാണ് അല്ലു അര്‍ജുനൊപ്പമുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'സാഹസികത ആരംഭിച്ചു... ഐക്കണ്‍ സ്‌റ്റാറിന് നന്ദി.-എന്ന അടിക്കുറിപ്പോടു കൂടിയാണ് മിറോസ്ലാവ് ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പുഷ്‌പ, അല്ലു അര്‍ജുന്‍, ആര്യസുക്കു, മൈത്രി മൂവി മേക്കേഴ്‌സ്, പുഷ്‌പ, പുഷ്‌പ ദി റൂള്‍ എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് അദ്ദേഹം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
Allu Arjun still in Pushpa 2: കട്ടത്താടി ലുക്കില്‍ വെള്ള ടി ഷര്‍ട്ടില്‍ അല്‍പം ഗൗരവക്കാരനായാണ് ചിത്രത്തില്‍ അല്ലു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രാഹകന്‍ മിറോസ്ലാവ് ഈ ചിത്രം പങ്കുവച്ചതിന് പിന്നാലെ ആരാധകരുടെ ആവേശം ഒന്നുകൂടി വര്‍ദ്ധിച്ചു. 'പുഷ്‌പ' രണ്ടാം ഭാഗത്തിനായി ആരാധകര്‍ അതിരു കടന്ന ആവേശത്തിലാണിപ്പോള്‍.
Pushpa 2 announcement poster: 'പുഷ്‌പ ദി റൂളി'ന്‍റെ ചിത്രീകരണം ആരംഭിക്കുന്നു എന്നറിയിച്ച് കൊണ്ട് നിര്‍മാതാക്കള്‍ ഓഗസ്‌റ്റില്‍ ഒരു പോസ്‌റ്റര്‍ പങ്കുവച്ചിരുന്നു. സുകുമാര്‍ സംവിധാനം ചെയ്‌ത 'പുഷ്‌പ ദി റൈസ്' ആക്ഷന്‍ എന്‍റര്‍ടെയിനര്‍ ആയാണ് തിയേറ്ററുകളിലെത്തിയത്. ഡിസംബര്‍ 17ന് റിലീസായ ചിത്രം നിരവധി പ്രേക്ഷക പ്രശംസയ്‌ക്ക് പാത്രമായിരുന്നു. മുട്ടംസെട്ടി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്‍റെ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Fans awaiting for Pushpa 2: ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റായി പ്രഖ്യാപിക്കപ്പെട്ട ചിത്രം കൂടിയാണ് 'പുഷ്‌പ ദി റൈസ്'. 'പുഷ്‌പ'യുടെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു ആരാധകര്‍. തിയേറ്ററില്‍ നന്നായി ഓടിയ ചിത്രം ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും സ്ഥാനമുറപ്പിച്ചിരുന്നു. 'പുഷ്‌പ'യുടെ ഹിന്ദി പതിപ്പാണ് ആമസോണ്‍ പ്രൈമിലൂടെ ആദ്യം ഒടിടിയിലെത്തിയത്. പിന്നീട് മറ്റു പതിപ്പുകളും എത്തിയിരുന്നു.
Pushpa 2 release not yet confirmed: പാന്‍ ഇന്ത്യ വിജയത്തിന് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. അതേസമയം 'പുഷ്‌പ ദി റൂളി'ന്‍റെ റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. രശ്‌മിക മന്ദാന തന്നെയാകും 'പുഷ്‌പ ദി റൂളി'ലും നായികയായെത്തുക. സിനിമയില്‍ ഫഹദ് ഫാസിലും അല്ലു അര്‍ജുനൊപ്പം സ്‌ക്രീന്‍ സ്‌പെയിസ് പങ്കിടും. കൂടാതെ ജഗദീഷ് പ്രതാപ് ബന്ദാരി, സുനില്‍ എന്നിവരും വേഷമിടും. ദേവി ശ്രി പ്രസാദ് ആണ് സിനിമയ്‌ക്കായി സംഗീതം ഒരുക്കുക.
Pushpa 2 as Most Awaited film: 2022ല്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് 'പുഷ്‌പ ദി റൂള്‍'. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ പുറത്തിറക്കിയ പട്ടികയിലാണ് 'പുഷ്‌പ ദി റൂള്‍' ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ - സല്‍മാന്‍ ചിത്രങ്ങളുടെ പ്രതീക്ഷകള മറികടന്നാണ് 'പുഷ്‌പ ദി റൂള്‍' ഒന്നാമതെത്തിയത്.
Most Awaited films 2022: ഓര്‍മാക്‌സ് മീഡിയയുടെ പട്ടിക പ്രകാരം ലിസ്‌റ്റില്‍ ആദ്യം അല്ലു അര്‍ജുന്‍റെ 'പുഷ്‌പ ദി റുള്‍' ആണ്. ഷാരൂഖ് ഖാന്‍റെ 'പത്താന്‍' രണ്ടാം സ്ഥാനവും സല്‍മാന്‍ ഖാന്‍റെ 'ടൈഗര്‍ 3' മൂന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഷാരൂഖിന്‍റെ തന്നെ 'ജവാനും' 'ഡുങ്കി'യുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഡിസംബര്‍ 22ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകളില്‍ നിന്നും മാത്രമാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ സിനിമകളിലെ ട്രെയിലറുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.