ETV Bharat / entertainment

പുതുമുഖങ്ങളുടെ സൈക്കോ ത്രില്ലർ ; മുറിവ് ടീസർ പുറത്ത് - Murivu teaser released

Murivu teaser released : മുറിവിന്‍റെ ടീസര്‍ റിലീസ് ചെയ്‌തു. സൈക്കോ ത്രില്ലർ ആക്ഷന്‍ ചിത്രമാണ് മുറിവ്.

മുറിവ് ടീസർ  സൈക്കോ ത്രില്ലർ മുറിവ്  Psycho thriller Murivu  Murivu teaser released  Murivu  മുറിവ് സിനിമ
Psycho thriller Murivu teaser released
author img

By ETV Bharat Kerala Team

Published : Dec 29, 2023, 12:13 PM IST

പുതുമുഖങ്ങള്‍ അണിനിരക്കുന്ന സൈക്കോ ത്രില്ലർ ചിത്രം 'മുറിവി'ന്‍റെ ടീസര്‍ റിലീസ് ചെയ്‌തു. ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ (Murivu Teaser). ഷാരൂഖ് ഷമീർ, റിയാദ് മുഹമ്മദ്, സോന ഫിലിപ്പ്, അൻവർ ലുവ, കൃഷ്‌ണ പ്രവീണ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ലിജി ജോയ്, ജയകൃഷ്‌ണൻ, സൂര്യകല തുടങ്ങി നിരവധി പേര്‍ ഈ ആക്ഷൻ ത്രില്ലറില്‍ അണിനിരക്കുന്നു.

സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും 'മുറിവി'ൽ അഭിനയിക്കുന്നുണ്ട്. നേരത്തെ 'മുറിവി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു (Murivu First Look Poster). സുരേഷ് ഗോപി, തമിഴ് നടൻ ജീവ, ദേവ് മോഹൻ, രാജ് ബി ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.

Also Read: മിഥുന്‍ മാനുവല്‍- ജയറാം കൂട്ടുകെട്ടില്‍ ക്രൈം ത്രില്ലര്‍; 'അബ്രഹാം ഓസ്‌ലര്‍' റിലീസ് പ്രഖ്യാപിച്ചു

2024 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും (Murivu Release). കെ ഷെമീർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വേ ടു ഫിലിംസ് എന്‍റര്‍ടെയിന്‍മെന്‍റ്‌, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മാണം. ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റ്‌ ആണ് 'മുറിവി'ന്‍റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

യൂനസിയോ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഹൈൽ സുൽത്താന്‍റെ രചനയില്‍ സിത്താര കൃഷ്‌ണകുമാർ, സൂര്യ ശ്യാംഗോപാൽ, പി ജയലക്ഷ്‌മി, ആനന്ദ് നാരായണൻ, ശ്രീജിഷ് തുടങ്ങിയവർ ചേര്‍ന്നാണ് മുറിവിന് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഹരീഷ് എ വി ഛായാഗ്രഹണവും ജെറിൻ രാജു എഡിറ്റിംഗും നിര്‍വഹിച്ചു.

Also Read: സൈക്കോ ത്രില്ലർ മുറിവ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

കലാസംവിധാനം - അനിൽ രാമൻകുട്ടി, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, വസ്ത്രാലങ്കാരം - റസാഖ് തിരൂർ, ആക്ഷൻ - റോബിൻ ടോം, കൊറിയോഗ്രഫി - ഷിജു മുപ്പത്തടം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്‌ടർ - ഷഫിൻ സുൽഫിക്കർ, അസോസിയേറ്റ് ക്യാമറമാൻ - പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചെറുപൊയ്‌ക, പ്രൊജക്‌ട് ഡിസൈനർ - പി ശിവപ്രസാദ്, സൗണ്ട് ഡിസൈൻ ആന്‍ഡ് മിക്‌സ് - കരുൺ പ്രസാദ്, ടൈറ്റിൽ - മാജിക് മൊമന്‍റ്‌സ്, കളറിസ്‌റ്റ് - സെൽവിൻ, ഡിസൈൻസ് - രാഹുൽ രാജ്, സ്‌റ്റില്‍സ് - അജ്‌മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ബിസി ക്രിയേറ്റീവ്സ്, സ്‌റ്റുഡിയോ - സൗണ്ട് ബ്രൂവറി, പിആർഒ - പി ശിവപ്രസാദ്.

Also Read: 'അതിജീവന ആഗ്രഹം ഓരോ മനുഷ്യനിലും മൃഗത്തെ ഉണര്‍ത്തി' ; സര്‍വൈവല്‍ ത്രില്ലര്‍ ബോട്ട് ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.