ETV Bharat / entertainment

കാത്തിരിപ്പവസാനിക്കാൻ മണിക്കൂറുകൾ മാത്രം ; 'സലാർ' ട്രെയിലർ നാളെ - Prithviraj Sukumaran in salaar

Salaar: Part 1 - Ceasefire trailer release : 'സലാർ' ഡിസംബർ 22 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ

സലാർ ഡിസംബർ 22 മുതൽ  സലാർ  Salaar Part 1 Ceasefire trailer release  Salaar Part 1 Ceasefire trailer release tomorrow  Salaar trailer release tomorrow  Salaar trailer  Prabhas Prashanth Neel Salaar  Prashanth Neel Salaar movie  Prabhas starrer salaar  ഹോംബാലെ ഫിലിംസ്  Hombale Films  പ്രഭാസ് നായകനാകുന്ന സലാർ  സലാർ ട്രെയിലർ നാളെ  സലാർ ട്രെയിലർ റിലീസ്  Prithviraj Sukumaran  Prithviraj Sukumaran in salaar  പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ
Salaar Part 1 Ceasefire
author img

By ETV Bharat Kerala Team

Published : Nov 30, 2023, 5:52 PM IST

തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ'. പ്രഭാസ് നായകനാകുന്ന ഈ ചിത്രം ഡിസംബർ 22നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളിൽ റിലീസിനെത്തുക. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന ഒരറിയിപ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് സംബന്ധിച്ചാണ് ഈ അറിയിപ്പ്. 'സലാർ' ട്രെയിലർ നാളെ (ഡിസംബർ 1) റിലീസാകുമെന്നാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്. കാത്തിരിക്കുന്ന സിനിമയുടെ ട്രെയിലറിന്‍റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ (Salaar Part 1 Ceasefire trailer release tomorrow).

'കെജിഎഫ് ചാപ്റ്റർ 1, 2' എന്നിവയുടെ തകർപ്പൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സിനിമയാണ് 'സലാർ'. പാൻ ഇന്ത്യൻ ചിത്രമായ 'സലാർ' 'കെജിഎഫി'ന്‍റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് നിർമിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ (Vijay Kiragandur) ആണ് ഈ ആക്ഷൻ - ത്രില്ലർ ചിത്രത്തിന്‍റെ നിർമാണം.

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്‍റെ സാന്നിധ്യമാണ് 'സലാറി'ന്‍റെ മറ്റൊരു പ്രധാന ആകർഷണം. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് താരം എത്തുക. നായകനെ വിറപ്പിക്കുന്ന 'വരധരാജ മന്നാർ' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന കാരക്‌ടർ പോസ്റ്ററുകളെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു.

'വിട്ടുവീഴ്‌ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്‍റെ സൈന്യാധിപൻ' എന്നാണ് അണിയറ പ്രവർത്തകർ 'സലാറി'ന് നൽകുന്ന വിശേഷണം. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർ സ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ പൃഥ്വിരാജും ഒന്നിക്കുമ്പോൾ തിരശീലയിൽ വിരിയുക തീപാറുന്ന ദൃശ്യവിസ്‌മയം ആയിരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

നേരത്തെ പുറത്തിറങ്ങിയ 'സലാർ' ടീസറിനും പോസ്റ്ററുകൾക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സമാനമായി ട്രെയിലറും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തിൽ ശ്രിയ റെഡ്ഡി, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

അതേസമയം തന്‍റെ സിനിമയിലെ നായകൻ ഏറ്റവും വലിയ വില്ലനായിരിക്കണമെന്ന് പ്രശാന്ത് നീൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ 'സലാറി'ൽ സംവിധായകൻ തങ്ങൾക്കായി കരുതിവച്ചത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. 'ബാഹുബലി' താരവും ബ്രഹ്മാണ്ഡ സംവിധായകനും ഒപ്പം പൃഥ്വിരാജും ഒന്നിക്കുമ്പോൾ 'സലാർ' നിരാശരാക്കില്ലെന്നാണ് ആരാധകരുടെ പക്ഷം.

READ ALSO: 'അമിതാഭ് ബച്ചന്‍ എന്‍റെ വലിയ പ്രചോദനം'; അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുക സ്വപ്നമെന്നും പ്രശാന്ത് നീല്‍

തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് 'സലാർ' പ്രേക്ഷകരിലേക്ക് എത്തുക. ഭുവൻ ഗൗഡ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഉജ്വൽ കുൽക്കർണി (Ujwal Kulkarni) ആണ്. സംഗീത സംവിധാനം രവി ബസ്രുറും നിർവഹിക്കുന്നു. പി ആർ ഒ - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് 'സലാർ' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.