Project K release date announced: പ്രഭാസിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'പ്രോജക്‌ട് കെ'യുടെ റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2024 ജനുവരി 12നാണ് 'പ്രോജക്‌ട് കെ' തിയേറ്ററുകളിലെത്തുക. മഹാശിവരാത്രി ദിനത്തിലാണ് സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Project K new poster along with release date: ബിഗ് ബജറ്റ് സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് വൈജയന്തി മൂവീസ് ആണ് ഇന്‍സ്‌റ്റഗ്രാം പേജിലൂടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, നാഗ് അശ്വിന്‍, വൈജയന്തി മൂവീസ് എന്നിവരെ ടാഗ് ചെയ്‌തു കൊണ്ട് മഹാശിവരാത്രി ആശംസകളും വൈജയന്തി മൂവീസ് അറിയിച്ചിട്ടുണ്ട്.
Fans commented on Project K release: പോസ്‌റ്റ് പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഇതൊരു ഇതിഹാസം ആയിരിക്കും'-എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. '2024 ജനുവരി 12ന് ലോകം പ്രഭാസിന്‍റെ അധീനതയിലാക്കും', 'ഉടന്‍ തന്നെ ടീസര്‍ റിലീസ് ചെയ്യു' -തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Nag Aswin s science Fiction thriller: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍ ഫിക്ഷനായാണ് ഒരുങ്ങുന്നത്. ഹിന്ദിയിലും തെലുഗുവിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം കൂടിയാണിത്.
Project K posters: നേരത്തെ നിര്‍മാതാക്കള്‍ 2023 ജനുവരി ഒമ്പതിന് സിനിമയുടെ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആരാധകരുടെ കൗതുകത്തെ തുടര്‍ന്ന് ഒന്നിന് പുറകെ ഓരോ പോസ്‌റ്ററുകള്‍ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്‌തു. മറ്റ് ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്‌തമായാണ് നിര്‍മാതാക്കള്‍ 'പ്രോജക്‌ട് കെ'യുടെ ഫസ്‌റ്റ് ലുക്കുകളും ട്രെയിലറുകളും പുറത്തുവിട്ടത്.
-
Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022 " class="align-text-top noRightClick twitterSection" data="
">Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022Here's wishing our Darling #Prabhas a Super Happy Birthday.#ProjectK #HappyBirthdayPrabhas pic.twitter.com/DwqMXNXHTO
— Vyjayanthi Movies (@VyjayanthiFilms) October 23, 2022
Deepika Padukone first look in Project K: ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദീപികയുടെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍, താരത്തിന്‍റെ 'പ്രോജക്‌ട് കെ'യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ ദീപികയുടെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അസ്‌തമയ സൂര്യന് അഭിമുഖമായി നില്‍ക്കുന്ന ദീപികയായിരുന്നു പോസ്‌റ്ററില്‍. 'ഇരുട്ടില്‍ ഒരു പ്രതീക്ഷ' എന്ന ടാഗ്‌ലൈനോടു കൂടിയുള്ളതായിരുന്നു പോസ്‌റ്റര്‍.
- " class="align-text-top noRightClick twitterSection" data="
">
Prabhas first look in Project K: നേരത്തെ പ്രഭാസിന്‍റെയും അമിതാഭ് ബച്ചന്‍റെയും കഥാപാത്രങ്ങളുടെ പോസ്‌റ്ററുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. സ്വര്‍ണ കവചത്തില്‍ പൊതിഞ്ഞ ഒരു കയ്യും ചുറ്റികയുമായിരുന്നു പ്രഭാസിന്‍റേതായി പുറത്തിറങ്ങിയ പോസ്‌റ്ററില്‍. 'വീരന്‍മാര്‍ ജനിക്കുന്നില്ല, അവര്‍ ഉയരുന്നു' എന്ന ടാഗ്‌ലൈനോടു കൂടിയുള്ളതായിരുന്നു പോസ്‌റ്റര്‍.
Amitabh Bachchan first look in Project K: 'ഇതിഹാസങ്ങള്‍ അനശ്വരമാണ്' എന്ന ടാഗ് ലൈനോടു കൂടി അമിതാഭ് ബച്ചന്‍റെ മുഷ്‌ടി ചുരുട്ടിയ പോസ്‌റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സിനിമയെ കുറിച്ചുള്ള ഒരു വിശദാംശങ്ങളും നല്‍കാതെ, സ്വന്തം കഥ പറയുന്നതായിരുന്നു പുറത്തിറങ്ങിയ ഓരോ പോസ്‌റ്ററുകളും.
Also Read: പ്രഭാസിന് പ്രോജക്‌ട് കെയുടെ പിറന്നാള്‍ സര്‍പ്രൈസ്