ഹൈദരാബാദ്: ബോക്‌സോഫിസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് പൊന്നിയിന്‍ സെല്‍വന്‍ 2. ആഗോളതലത്തില്‍ ചിത്രത്തിന്‍റെ കലക്ഷന്‍ 250 കോടിയിലേക്ക് അടുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊന്നിയിന്‍ സെല്‍വന്‍ 2 അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ മാത്രം നേടിയത് 100 കോടിയിലും അധികമാണ്. ചൊവ്വാഴ്‌ച മാത്രം ചിത്രം 10 കോടി നേടി.
തമിഴ്‌നാട്ടില്‍ 32 ശതമാനമായിരുന്നു ചിത്രത്തിന്‍റെ മൊത്തം ഒക്യുപെന്‍സി. അഞ്ചാം ദിവസം തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രം മികച്ച പ്രതികരണം നേടിയതായി ഫിലിം ട്രേഡ് അനലിസ്റ്റ് രാജശേഖരന്‍ ട്വീറ്റ് ചെയ്‌തു. '#PonniyinSelvan2 - സാധാരണ പ്രവൃത്തിദിവസത്തെ ഇടിവോടെ തമിഴ്‌നാട്ടിൽ ഇന്ന് നല്ല നിലനിൽപ്പുണ്ട്. കേരളത്തിലും അതേ ആക്കം 👍👍' -രാജശേഖരന്‍ ട്വിറ്ററില്‍ കുറിച്ചു.
-
Over 3.5 million $ grossed in the first weekend! Thank you for the love! #PS2 makes its mark at number 8 at the US weekend box office!#PS2Blockbuster#CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ @Tipsofficial… pic.twitter.com/CUJxejflk8
— Lyca Productions (@LycaProductions) May 2, 2023 " class="align-text-top noRightClick twitterSection" data="
">Over 3.5 million $ grossed in the first weekend! Thank you for the love! #PS2 makes its mark at number 8 at the US weekend box office!#PS2Blockbuster#CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ @Tipsofficial… pic.twitter.com/CUJxejflk8
— Lyca Productions (@LycaProductions) May 2, 2023Over 3.5 million $ grossed in the first weekend! Thank you for the love! #PS2 makes its mark at number 8 at the US weekend box office!#PS2Blockbuster#CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ @Tipsofficial… pic.twitter.com/CUJxejflk8
— Lyca Productions (@LycaProductions) May 2, 2023
നിലവില്‍ 114.75 കോടിയാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ന്‍റെ ആഭ്യന്തര കലക്ഷന്‍. വിദേശത്ത് നിന്നുള്ള പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 'ആദ്യ വാരാന്ത്യത്തിൽ 3.5 മില്യൺ ഡോളറിലധികം നേടി! സ്നേഹത്തിന് നന്ദി! #PS2 യുഎസ് വാരാന്ത്യ ബോക്‌സോഫിസിൽ എട്ടാം സ്ഥാനത്തെത്തി!' -യുഎസ് വിപണിയിലെ ചിത്രത്തിന്‍റെ പ്രകടനം പങ്കുവച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിൽ കുറിച്ചു.
Also Read: ബോക്‌സോഫിസ് കീഴടക്കി പൊന്നിയിൻ സെൽവൻ 2; രണ്ടാം ദിവസം 50 കോടി ക്ലബിൽ
റിലീസ് ചെയ്‌ത ദിവസം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 35 കോടിയോളമാണ് ചിത്രം നേടിയത്. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളുടെ ആദ്യ ദിന കലക്ഷന്‍ പരിശോധിക്കുമ്പോള്‍ വിജയ് നായകനായെത്തിയ വാരിസിനെയാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പിന്നിലാക്കിയത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗം റിലീസ് ദിനത്തില്‍ ലോകവ്യാപകമായി നേടിയത് 80 കോടിയായിരുന്നു. 500 കോടിയാണ് ചിത്രത്തിന്‍റെ ബോക്‌സോഫിസ് കലക്ഷന്‍.
മണിരത്‌നം സംവിധാനം ചെയ്‌ത പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ഇതിഹാസ നോവലിനെ അടിസ്ഥാനമാക്കിയാണ് അതേ പേരില്‍ ഇറങ്ങിയ ചിത്രം. എ ആര്‍ റഹ്‌മാനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യ റായ് ബച്ചന്‍, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്‌ണന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പ്രദര്‍ശനത്തിനെത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ 1 അവസാനിച്ചിടത്താണ് പൊന്നിയിന്‍ സെല്‍വന്‍ 2 ആരംഭിക്കുന്നത്.