ETV Bharat / entertainment

പൊന്നിയിന്‍ സെല്‍വനിലെ റഹ്മാന്‍ മാജിക്‌; ആദ്യ ലിറിക്കല്‍ ഗാനം ഗംഭീരം, വീഡിയോ

Ponniyin Selvan first song: പൊന്നിയിന്‍ സെല്‍വനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. എആര്‍ റഹ്മാന്‍റെ ഈണത്തില്‍ അദ്ദേഹത്തിന്‍റെ ശബ്‌ദമാധുര്യത്തില്‍ തന്നെയാണ് ഗാനം ഒരുങ്ങിയിരിക്കുന്നത്.

Ponniyin Selvan first lyrical video song  Ponni Nadhi  പൊന്നിയിന്‍ സെല്‍വനില്‍ എആര്‍ റഹ്മാന്‍ മാജിക്‌  Ponniyin Selvan first song  പൊന്നിയിന്‍ സെല്‍വനിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം  Ponni Nadhi lyrical video song  Ponniyin Selvan characters posters  Ponniyin Selvan cast and crew  Ponniyin Selvan novel based movie  Ponniyin Selvan OTT streaming  Ponniyin Selvan Part 1
പൊന്നിയിന്‍ സെല്‍വനിലെ റഹ്മാന്‍ മാജിക്‌; ആദ്യ ലിറിക്കല്‍ ഗാനം ഗംഭീരം, വീഡിയോ
author img

By

Published : Aug 1, 2022, 11:53 AM IST

Ponni Nadhi lyrical video song: ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വനായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

Ponniyin Selvan first song: 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ഇറങ്ങിയത്. കാര്‍ത്തി അവതരിപ്പിക്കുന്ന വന്തിയ തേവന്‍ എന്ന കഥാപാത്രത്തിന്‍റെ യാത്രയാണ് ലിറിക്കല്‍ വീഡിയോ ഗാനത്തിലുള്ളത്. ഇളങ്കോ കൃഷ്‌ണന്‍റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നു. റെയ്‌ഹാന, ബാംബ ബാക്യ എന്നിവരും റഹ്മാനോടൊപ്പം പാടി.

Ponniyin Selvan character posters: നേരത്തെ ചിത്രത്തിന്‍റെ ടീസറും കാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. ജയം രവി, വിക്രം, ഐശ്വര്യ റായ്‌, തൃഷ എന്നിവരുടെ കാരക്‌ടര്‍ പോസ്‌റ്ററുകളാണ് ഇറങ്ങിയത്. അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജ രാജ ചോളന്‍ ഒന്നാമന്‍റെ വേഷമാണ് ചിത്രത്തില്‍ ജയം രവിക്ക്‌. സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

പഴുവൂര്‍ രാജ്യത്തിന്‍റെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായിയും, ചോളരാജകുമാരി കുന്ദവൈ ആയി തൃഷയും, ആദിത്യ കരികാലനായി വിക്രമും, വന്തിയ തേവനായി കാര്‍ത്തിയും വേഷമിട്ട കാരക്‌ടര്‍ പോസ്‌റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Ponniyin Selvan cast and crew: വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്‌. വിക്രം, ജയം രവി, കാര്‍ത്തി, സത്യരാജ്‌, ജയറാം, ഐശ്വര്യ റായ്, അമല പോള്‍, റഹ്മാന്‍, പ്രകാശ്‌ രാജ്‌, ശരത്‌കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്‌മി, ജയചിത്ര, റിയാസ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. മണിരത്‌നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു. മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ദേശീയ അവാര്‍ഡ്‌ ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Ponniyin Selvan Part 1: രണ്ട്‌ ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്‌. 500 കോടി ബജറ്റിലാണ് ആദ്യ ഭാഗ്യം ഒരുങ്ങുന്നത്‌. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്‍മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

Ponniyin Selvan novel based movie: ചോള സാമ്രാജ്യത്തിന്‍റെ ഇതിഹാസ തുല്യമായ ചരിത്രത്തെ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്‌. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. തമിഴ്‌ സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. അഞ്ച്‌ ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണിത്‌. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ കുറിച്ചുള്ളതാണ്‌ 2400 പേജുള്ള രചന.

Ponniyin Selvan OTT streaming: സിനിമയുടെ ഒടിടി അവകാശം ആമസോണ്‍ പ്രൈം നേരത്തെ തന്നെ സ്വന്തമാക്കി. 125 കോടിക്കാണ് സിനിമയുടെ സ്‌ട്രീമിങ് അവകാശം വിറ്റുപോയത്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണില്‍ സ്‌ട്രീമിങ് ആരംഭിക്കും.

Also Read: കാത്തിരിപ്പിന് വിരാമം! ഒടുവില്‍ എത്തി ആ പ്രഖ്യാപനം; രാജ രാജ ചോളനായി ജയം രവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.