ETV Bharat / entertainment

സമ്മാനമായി നല്‍കിയത് ബിഎംഡബ്ലിയുവും ഡുക്കാട്ടിയും; സുകേഷ്‌ ചന്ദ്രശേഖര്‍ സ്വാധീനിച്ചത് നിരവധി പ്രമുഖരെ - ബിഎംഡബ്ലിയു

200 കോടി രൂപ തട്ടിയെടുത്ത കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സുകേഷ്‌ ചന്ദ്രശേഖര്‍. സുകേഷുമായുളള ബന്ധത്തെ തുടര്‍ന്ന് നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം

actress nora fathehi  Jacquelin Fernandez  sukesh chandrashekhar case  sukesh chandrashekhar extrotion case  sukesh chandrashekhar extrotion case  sukesh chandrashekharcase latest updates  pinki irani  code angel  man of her dreams  latest bollywood news  latest news in newdelhi  സുകേഷ്‌ ചന്ദ്രശേഖരന്‍  നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത്  സാമ്പത്തിക കുറ്റകൃത്യ വിഭാഗം  economic offence wing  എയ്‌ഞ്ചല്‍ എന്ന കോഡ്  മാന്‍ ഓഫ് ഹെര്‍ ഡ്രീംസ്  മെഹബൂബ്  ബിഎംഡബ്ലുവും ഡുക്കാട്ടിയും  ജാക്കുലിന്‍ ഫര്‍ണാണ്ടസ്  പിങ്കി ഇറാനി  സുകേഷ്‌ ചന്ദ്രശേഖരന്‍ കേസ്‌  സുകേഷ്‌ ചന്ദ്രശേഖjന്‍ കേസ്‌ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ബോലിവുഡ് വാര്‍ത്ത  ന്യൂഡല്‍ഹി ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ബിഎംഡബ്ലിയു  സുകേഷ്‌ ചന്ദ്രശേഖര്‍
സമ്മാനമായി നല്‍കിയത് ബിഎംഡബ്ലുവും ഡുക്കാട്ടിയും; സുകേഷ്‌ ചന്ദ്രശേഖരന്‍ സ്വാധീനിച്ചത് നിരവധി പ്രമുഖരെ
author img

By

Published : Sep 16, 2022, 3:13 PM IST

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് താരം നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം. പ്രതി സുകേഷ്‌ ചന്ദ്രശേഖറുമായുള്ള ബന്ധമാണ് ചോദ്യം ചെയ്യലിന് കാരണമായത്. 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സുകേഷ്‌ ചന്ദ്രശേഖര്‍.

2021ല്‍ നോറ ഫത്തേഹിയുടെ സഹോദരി ഭര്‍ത്താവ് മെഹബൂബിന് ചന്ദ്രശേഖര്‍ ബിഎംഡബ്ലിയു നല്‍കിയിരുന്നു. നോറയ്‌ക്കും സുകേഷിന്‍റെ പക്കല്‍ നിന്നും നിരന്തരം സമ്മാനങ്ങള്‍ ലഭിച്ചു. ബുധനാഴ്‌ച(14.09.2022) നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്‌തിരുന്നു.

ഇന്ന് ചോദ്യം ചെയ്യുന്നത് മൂന്ന് പേരെ: ഇരു താരങ്ങളെയും ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. യഥാര്‍ഥത്തില്‍ അപഹരിച്ച പണമുപയോഗിച്ച് തനിക്ക് അളവറ്റ സ്വത്തുക്കളുണ്ടെന്ന് ബോധ്യപ്പെടുത്തി നടിമാരെ സ്വാധീനിക്കുവാനുള്ള ശ്രമമാണ് സുകേഷ്‌ നടത്തിയിരുന്നത്. നോറ ഫത്തേഹി, ബോബി ഖാന്‍, പിങ്കി ഇറാനി എന്നിവരോട് ഇന്ന്(16.09.2022) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുകേഷ്‌ കൊടുത്തുവിട്ട സമ്മാനങ്ങളുമായി നോറ ഫത്തേഹിയെ സമീപിച്ചത് പിങ്കി ഇറാനിയായിരുന്നു. കഴിഞ്ഞ വര്‍ഷം സുകേഷ്‌ ചന്ദ്രശേഖറിന്‍റെ ഭാര്യ ലീന മരിയയുടെ ഉടമസ്‌ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടത്തിയ ഇവന്‍റിലും പിങ്കി ഇറാനി പങ്കെടുത്തിരുന്നു. ഇവന്‍റില്‍ പങ്കെടുത്തതിന് പണവും ബിഎംഡബ്ലിയു കാറും നോറ ഫത്തേഹിയ്‌ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും താന്‍ നിരസിച്ചപ്പോഴാണ് കാര്‍ തന്‍റെ സഹോദരി ഭര്‍ത്താവ് മെഹബൂബിന് നല്‍കിയതെന്നും ചോദ്യം ചെയ്യലിന്‍റെ സമയത്ത് നോറ ഫത്തേഹി വെളിപ്പെടുത്തി.

എയ്‌ഞ്ചല്‍ എന്ന കോഡ്: മൊറൊക്കോ സ്വദേശിയായ മെഹബൂബ് മുബൈയിലാണ് നിലവില്‍ താമസിക്കുന്നത്. സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തിയ 'ലീല ഏക്ക് പഹേലി' എന്ന ചിത്രം സംവിധാനം ചെയ്‌തത് മെഹബൂബാണ്. ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാലാണ് മെഹബൂബ്.

സമ്മാനങ്ങളുമായി നോറ ഫത്തേഹിയെ സമീപിക്കുമ്പോള്‍ 'എയ്‌ഞ്ചല്‍' എന്ന കോഡ് ഉപയോഗിക്കാനാണ് പിങ്കി ഇറാനിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സുകേഷിന്‍റെ നിര്‍ദേശപ്രകാരം പിങ്കി ഇറാനി നിരന്തരം നോറ ഫത്തേഹിയെ സന്ദര്‍ശിക്കുമായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ച മൂന്ന് പേരുടെയും മൊഴി വെവ്വേറെ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

മാന്‍ ഓഫ് ഹെര്‍ ഡ്രീംസ്: അതേസമയം, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ മാനേജറുടെ പക്കലുള്ള എട്ട് ലക്ഷം വിലമതിക്കുന്ന ഡുക്കാട്ടി ബൈക്കും സുകേഷ്‌ സമ്മാനിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുകേഷിനോട് കടുത്ത ആരാധനയായിരുന്നു. സുകേഷിനെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും 'മാന്‍ ഓഫ് ഹെര്‍ ഡ്രീംസ്'(അവളുടെ സ്വപ്‌നത്തിലെ വ്യക്തി) എന്നുമായിരുന്നു സുകേഷിനെ അഭിസംബോധന ചെയ്‌തിരുന്നത്.

എന്നാല്‍ സുകേഷിനെ നോറ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. വാട്‌സ്‌ആപ്പിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും ജാക്വിലിന്‍ സുകേഷുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. നോറയ്‌ക്ക് സംശയം തോന്നിയപ്പോള്‍ തന്നെ ബന്ധം ഉപേക്ഷിച്ചിരുന്നു. നോറ കേസില്‍ സാക്ഷിയാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രവീന്ദര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.