Pathonpatham Noottandu trailer: സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കുന്ന പീരീഡ് ഡ്രാമ ചിത്രം 'പത്തൊന്‍പതാം നൂറ്റാണ്ടി'ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പത്തൊന്‍പതാനം നൂറ്റാണ്ടിനെ പുനസൃഷ്‌ടിച്ച് വലിയ ക്യാന്‍വാസില്‍ മികച്ച ആക്ഷന്‍ രംഗങ്ങളോട് കൂടിയുള്ള ട്രെയ്‌ലറാണ് പുറത്തിറക്കിയത്.
19ാം നൂറ്റാണ്ടില്‍ സ്‌ത്രീകള്‍ മാറുമറച്ചാല്‍ അവരുടെ മാറ് മുറിക്കപ്പെടുന്നതും താഴ്ന്ന ജാതിക്കാരോട് മേല്‍ ജാതിക്കാര്‍ കാണിച്ചിരുന്ന അയിത്തവുമെല്ലാം വരച്ചുകാട്ടുന്ന 2.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. 'അധികാരം ഉണ്ടെന്നുവച്ച് മനുഷ്യരെ കീടങ്ങളായി കാണരുത്' -എന്ന് സിജു വില്‍സന്‍റെ കഥാപാത്രം പറയുന്ന ഡയലോഗും ട്രെയ്‌ലറിലുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Vinayan Facebook post: വിനയന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇവിടെ റിലീസ് ചെയ്യുകയാണ്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.. ചിത്രം സെപ്റ്റംബർ 8 തിരുവോണത്തിന് തിയേറ്ററുകളിലെത്തും. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു...' -വിനയന്‍ കുറിച്ചു.
Also Read: കത്രിക തൊട്ടില്ല, സെന്‍സറിംഗ് കടന്ന് പത്തൊന്‍പതാം നൂറ്റാണ്ട്