ETV Bharat / entertainment

Parineeti Chopra And Raghav Chadha Got Married ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ചദ്ദയും വിവാഹിതരായി - Parineeti Chopra marriage pics

Parineeti and Raghav Chadha marriage : ഞായറാഴ്‌ച ഉദയ്‌പൂരിൽ ഗംഭീര ചടങ്ങുകളോടെ നടിയും ആം ആദ്‌മി പാർട്ടി എംപിയും വിവാഹിതരായി. രാജകീയ വിവാഹത്തില്‍ ബോളിവുഡിലെ പ്രമുഖരും പ്രശസ്‌ത രാഷ്ട്രീയക്കാരും ഭാഗമായി

Parineeti Chopra  Raghav Chadha  പരിനീതി ചോപ്ര  രാഘവ് ചദ്ദ  Bollywood actress Parineeti Chopra  Political leader Raghav Chadha  Aam Aadmi Party MP  Parineeti Chopra and Raghav Chadha got married  പരിനീതി ചോപ്രയും രാഘവ് ചദ്ദയും വിവാഹിതരായി  celebrity couple got married
Parineeti Chopra and Raghav Chadha got married
author img

By ETV Bharat Kerala Team

Published : Sep 24, 2023, 9:05 PM IST

ഹൈദരാബാദ്: കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് താരം പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ചദ്ദയും വിവാഹിതരായി. വിവാഹ ദിനത്തില്‍ അതിഗംഭീര ലുക്കിലാണ് സെലിബ്രിറ്റി ദമ്പതികളായ ഇരുവരും (Parineeti Chopra and Raghav Chadha got married) തിളങ്ങിയത്. ഇളം നിറത്തിലുള്ള ലെഹങ്കയിൽ പരിനീതി സുന്ദരിയായി കാണപ്പെട്ടപ്പോള്‍ ഒപ്പം തന്നെ രാഘവ് ഛദ്ദ അതിനോടിണങ്ങുന്ന ഷെർവാണിയാണ് ധരിച്ചത്. ഡൽഹിയിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്.

പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും വിവാഹനിശ്ചയം ഈ വർഷം മേയില്‍ ഡൽഹിയിലെ കപൂർത്തല ഹൗസിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞത്. തുടര്‍ന്ന് ഇന്ന് ഉദയ്‌പൂരിൽ ഗംഭീര ചടങ്ങുകളോടെ നടിയും ആം ആദ്‌മി പാർട്ടി എംപിയും വിവാഹിതരായി. വിവാഹത്തിന് മുന്നോടിയായി ശനിയാഴ്‌ച രാത്രി 90-കളെ പ്രമേയമാക്കി കൊണ്ടുള്ള പാർട്ടിയും നടന്നിരുന്നു.

രാജകീയ വിവാഹത്തില്‍ ബോളിവുഡിലെ പ്രമുഖരും പ്രശസ്‌ത രാഷ്ട്രീയക്കാരും ഭാഗമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരെല്ലാം വിവാഹചടങ്ങിലെ ക്ഷണിക്കപ്പെട്ട വിശിഷ്‌ടാതിഥികളായിരുന്നു. വിവാഹത്തിന് ഒരു ദിവസം മുമ്പ് സാനിയ മിർസ, മനീഷ് മൽഹോത്ര, ഭാഗ്യശ്രീ തുടങ്ങിയവർ ഉദയ്‌പൂരിൽ എത്തിയിരുന്നു.

സ്വന്തം മേഖലകളില്‍ അറിയപ്പെടുന്നവരാണ് രാഘവ് ചദ്ദയും പരിനീതി ചോപ്രയും. ഹിന്ദി സിനിമ ബിസിനസിൽ ഒരു ദശാബ്‌ദത്തോളം നീണ്ട കരിയറിൽ പരിനീതി നിരവധി പ്രശംസനീയമായ പ്രകടനങ്ങൾ നൽകിയിട്ടുണ്ട്. അക്കൗണ്ടന്‍റിൽ നിന്ന് ആം ആദ്‌മി പാർട്ടി അംഗമെന്ന നിലയിൽ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്‍റ് അംഗമാകാനുള്ള രാഘവിന്‍റെ യാത്ര അതിശയിപ്പിക്കുന്നതുമാണ്.

തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്‌തിട്ടില്ലെങ്കിലും പരിനീതി മുമ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഒരാളെ കണ്ടുമുട്ടിയതായി പരാമർശിച്ചിരുന്നു. വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെ പരിനീതി തന്‍റെ പ്രണയത്തെ കാണിക്കുന്ന തരത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. "ഒരുമിച്ചുള്ള ഒരു ഭക്ഷണത്തിന് ശേഷം അയാളാണതെന്ന് താന്‍ തീരുമാനിച്ചു. ശാന്തവും സമാധാനപരവും പ്രചോദനാത്മകവും ഒപ്പം അവന്‍റെ പിന്തുണ, നർമ്മം, വിവേകം, സൗഹൃദം എന്നിവ കലര്‍പ്പിലാത്ത സന്തോഷമാണ്. അവൻ എന്‍റെ വീടാണ്." എന്ന തരത്തില്‍ രാഘവുമായി പ്രണയത്തിലായതെങ്ങനെയെന്ന് പരിനീതി വെളിപ്പെടുത്തിയിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പായി വിവാഹ നിശ്ചയത്തിന് മുമ്പുള്ള ആഴ്‌ചകളിൽ ഒന്നിലധികം വേളകളില്‍ സെലിബ്രിറ്റി ദമ്പതികളെ ഒരുമിച്ച് കണ്ടിരുന്നു. ഈ വർഷം മാർച്ചിൽ പരിനീതിയും രാഘവും മുംബൈയിലെ ഒരു റെസ്റ്റോറന്‍റിൽ ഒരുമിച്ച് കാണപ്പെട്ടു. ഒരുമിച്ച് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഡേറ്റിങ് കിംവദന്തികൾക്ക് കാരണമായി.

ഇരുവരും തമ്മിൽ കുറേക്കാലമായി അറിയാമായിരുന്നു. പരിനീതിയും രാഘവും പഠിച്ചത് പുറംരാജ്യത്താണ്. രാഘവ് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുമ്പോൾ പരിനീതി മാഞ്ചസ്റ്റർ ബിസിനസ് സ്‌കൂളിൽ പഠിക്കുകയായിരുന്നു. ഇംതിയാസ് അലിയുടെ ചംകിലയുടെ സെറ്റിൽ വച്ചാണ് അവരുടെ പ്രണയം ആരംഭിച്ചത്. പഞ്ചാബിൽ ചിത്രീകരണത്തിനിടെ രാഘവ് സന്ദർശിക്കുകയും പിന്നീട് ഇരുവരും ഡേറ്റിങ് ആരംഭിക്കുകയും ചെയ്‌തു.

അതേസമയം ദിൽജിത് ദോസഞ്ജിനൊപ്പമുളള ചംകിലയാണ് പരിനീതിയുടെ പുതിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് പ്രമുഖ പഞ്ചാബി ഗായകരായ അമർജോത് കൗർ, അമർ സിംഗ് ചാംകില എന്നിവരെക്കുറിച്ചാണ്. ചിത്രത്തിൽ ചംകിലയായി ദിൽജിത്തും അമർജോത് ആയി പരിനീതിയും എത്തുന്നു.

ALSO READ: താജ് തടാകത്തില്‍ വച്ച് ചടങ്ങുകൾ, പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.