ETV Bharat / entertainment

ദൃശ്യ 2 ല്‍ മോഹൻലാലിന്‍റെ വക്കീല്‍, ഇനി ലാല്‍ സിനിമയ്ക്ക് തിരക്കഥയെഴുതും... മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം വീണ്ടും

ഒരു കോര്‍ട്ട് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ദൃശ്യം 2ലെ അഡ്വ.രേണുക. ആശിര്‍വാദ് സിനിമാസിന്‍റെ Aashirvad Cinemas ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ Antony Perumbavoor ആണ് സിനിമയുടെ നിര്‍മാണം.

Once again Mohanlal Jeethu Joseph team up  Mohanlal Jeethu Joseph team up  Mohanlal Jeethu Joseph team up for court drama  Mohanlal Jeethu Joseph  Mohanlal  Jeethu Joseph  വീണ്ടും അവര്‍ ഒന്നിക്കുന്നു  മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍  മോഹന്‍ലാല്‍ ജീത്തു ജോസഫ്  മോഹന്‍ലാല്‍  ജീത്തു ജോസഫ്  തിരക്കഥയുമായി ദൃശ്യം 2ലെ വക്കീല്‍  ദൃശ്യം 2ലെ വക്കീല്‍  ദൃശ്യം 2
വീണ്ടും അവര്‍ ഒന്നിക്കുന്നു! മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ കോര്‍ട്ട് ഡ്രാമ; തിരക്കഥയുമായി ദൃശ്യം 2ലെ വക്കീല്‍
author img

By

Published : Jul 15, 2023, 7:46 PM IST

മലയാള സിനിമയിലെ ആ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകള്‍ വീണ്ടും ഒന്നിക്കുന്നു. അതെ, മോഹന്‍ലാല്‍ - ജീത്തു ജോസഫ് Mohanlal - Jeethu Joseph ചിത്രം വീണ്ടും എത്തുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഓഗസ്‌റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിങ്ങം ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആശിര്‍വാദ് സിനിമാസിന്‍റെ Aashirvad Cinemas ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ Antony Perumbavoor ആണ് സിനിമയുടെ നിര്‍മാണം. ആശിര്‍വാദ് സിനിമാസിന്‍റെ 33-ാമത് ചിത്രം കൂടിയാണിത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഒരു കോര്‍ട്ട് ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു കോടതി മുറിയിലാണ് കഥാവികസനം നടക്കുന്നത്. 'ദൃശ്യം 2'ല്‍ Drishyam 2 അഡ്വ.രേണുക എന്ന വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ച അഡ്വ.ശാന്തിപ്രിയയാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുക.

അതേസമയം സിനിമയുടെ പ്രഖ്യാപനം എത്തിയതോടെ 'ദൃശ്യം 3' ആണോ പുതിയ സിനിമ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ 'ദൃശ്യം 3' ആയിരിക്കില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.

'ദൃശ്യം' ആയിരുന്നു മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍', 'റാം' എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ സംഭവിച്ച മറ്റ് ചിത്രങ്ങള്‍. അതേസമയം ഇനിയും റിലീസാവാത്ത 'റാമി'ന്‍റെ Ram ചിത്രീകരണം അതിന്‍റെ അവസാന ഘട്ടത്തിലാണിപ്പോള്‍.

Also Read: vrushabha| മോഹന്‍ലാല്‍ ചിത്രത്തില്‍ യോദ്ധാക്കളുടെ രാജകുമാരി ആയി ഗായിക സഹ്‌റ എസ് ഖാനും

'റാമി'ല്‍ തൃഷ കൃഷ്‌ണന്‍ Trisha Krishnanആണ് നായികയായെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പലകാരങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ആദ്യം കൊവിഡ് സാഹചര്യത്തില്‍ മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം പിന്നീട് ഷൂട്ട് ചെയ്യേണ്ടിയിരുന്ന ലൊക്കേഷനിലെ കാലാവസ്ഥ വ്യതിയാനം കാരണം വൈകിപ്പോയി. എന്നാല്‍ ഈ വർഷം അവസാനത്തോടെ റാമിന്‍റെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ റാമിന്‍റെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്.

മൊറോക്കോ, ടുണീഷ്യ, ലണ്ടന്‍, കൊച്ചി എന്നിവിടങ്ങിലായാണ് സിനിമയുടെ ചിത്രീകരണം. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സംയുക്ത മേനോന്‍, പ്രിയങ്ക നായര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. ദുർഗ കൃഷ്‌ണ, സിദ്ദിഖ്, സുരേഷ് മേനോൻ, സായികുമാര്‍, ചന്ദുനാഥ്, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

അഭിഷേക് ഫിലിംസും പാഷന്‍ സ്‌റ്റുഡിയോയും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഎസ്. വിനയാക് എഡിറ്റിംഗും നിർവ്വഹിക്കും.

Also Read: Mohanlal Tweet| കെ മാധവനൊപ്പം വിംബിൾഡൺ 2023 കണ്ട് മോഹൻലാൽ, ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.