മലയാളികളുടെ പ്രിയ താരം പ്രണവ് മോഹന്‍ലാലിന്‍റെ Pranav Mohanlal ജന്മദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. തന്‍റെ 33-ാം ജന്മദിനത്തില്‍ Pranav Mohanlal Birthday പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.
സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ക്ക് സന്തോഷമേകുന്ന പ്രഖ്യാപനവുമായി പ്രണവ് എത്തിയിരിക്കുന്നത്. 'ഹൃദയം' Hridayam റിലീസ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതേ ടീം വീണ്ടും ഒന്നിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്കുശേഷം' Varshangalkku Shesham എന്നാണ് പുതിയ സിനിമയുടെ ടൈറ്റില്‍.
സിനിമയില്‍ അതിഥി വേഷത്തില്‍ നിവിന്‍ പോളിയും Nivin Pauly എത്തുമെന്നാണ് സൂചന. വിനീത് ശ്രീനിവാസന്‍ Vineeth Sreenivasan പ്രണവ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് Basil Joseph, ധ്യാന്‍ ശ്രീനിവാസന്‍ Dhyan Sreenivasan, അജു വര്‍ഗീസ് Aju Varghese, നീരജ് മാധവ് Neeraj Madhav, നിഖില്‍ നായര്‍ Nikhil Nair, അര്‍ജുന്‍ ലാല്‍ Arjun Lal, നിത പിള്ള Neeta Pillai എന്നിവരും അണിനിരക്കും.
- " class="align-text-top noRightClick twitterSection" data="">
'ലൗ ആക്ഷന്‍ ഡ്രാമ'യ്‌ക്ക് Love Action Drama ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ബേസില്‍ ജോസഫും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വര്‍ഷങ്ങള്‍ക്കുശേഷം'. ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു 'ലൗ ആക്ഷന്‍ ഡ്രാമ'യുടെ സംവിധാനം നിര്‍വഹിച്ചത്.
സംവിധായക കുപ്പായത്തിന് പുറമെ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും സിനിമയുടെ ഭാഗമാകും.
'ഹൃദയ'ത്തിന്‍റെ നിര്‍മാതാക്കള്‍ തന്നെയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും നിര്‍മിക്കുക. മേരിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മാണം. നാല്‍പ്പത് വർഷങ്ങൾക്ക് ശേഷമാണ് മെരിലാൻഡ് സിനിമാസ് 'ഹൃദയം' സിനിമയിലൂടെ തിരികെയെത്തിയത്.
സിനിമയില്‍ പ്രണവിന്‍റെ നായികയായി കല്യാണി പ്രിയദര്‍ശനും Kalyani Priyadarshan എത്തും. പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്ന മൂന്നാമത്തെ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. 'ഹൃദയം', 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' Marakkar: Lion of the Arabian Sea എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റ് ചിത്രങ്ങള്‍. കല്യാണിയുടെ ഏഴാമത്തെ മലയാള ചിത്രം കൂടിയാണിത്.
Also Read: പൊട്ടിയ ചില്ലുകള്‍ നിരത്തിവച്ച ലോക ഭൂപടത്തില്‍ ഒളിഞ്ഞിരിക്കുന്ന താര പുത്രന്‍
അതേസമയം 'ബ്രോ ഡാഡി' Bro Daddy, 'തല്ലുമാല' Thallumaala, 'ശേഷം മൈക്കള്‍ ഫാത്തിമ' Sesham Mikeil Fathima, 'ആന്‍റണി' Antony എന്നിവയാണ് കല്യാണിയുടെ മറ്റ് മലയാള ചിത്രങ്ങള്‍. അഖില്‍ അക്കിനേനി Akhil Akkineni നായകനായെത്തിയ തെലുഗു ചിത്രം 'ഹലോ'യിലൂടെയായിരുന്നു Hello (2017) കല്യാണിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള Dulquer Salmaan 'വരനെ ആവശ്യമുണ്ട്' Varane Avashyamund (2020) ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം.