ETV Bharat / entertainment

Nushrratt Bharuccha Stuck In Israel : ഇസ്രയേലില്‍ കുടുങ്ങി ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച ; ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വിമാനത്താവളത്തില്‍

Hamas Israel conflict : നുഷ്രത്ത് ബറൂച്ച മടക്കയാത്രയ്ക്കു‌ള്ള ഒരുക്കത്തിലാണെന്നും നിലവില്‍ സുരക്ഷിതയാണെന്നുമാണ് ലഭിക്കുന്ന വിവരം

നുഷ്രത്ത് ബറൂച്ച  Hamas Israel conflict  Nushrratt Bharuccha In Israel  Nushrratt Bharuccha In Israel during Hamas attack  Bollywood actor Nushrratt Bharuccha  ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച  ഹൈഫ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
Nushrratt Bharuccha In Israel
author img

By ETV Bharat Kerala Team

Published : Oct 8, 2023, 11:29 AM IST

Updated : Oct 8, 2023, 1:33 PM IST

ഹൈദരാബാദ് : ഹമാസ് ആക്രമണത്തെ (Hamas Israel conflict) തുടര്‍ന്ന് ഇസ്രയേലില്‍ പ്രതിസന്ധിയില്‍ ആയ ഇന്ത്യക്കാരില്‍ ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ചയും (Nushrratt Bharuccha Stuck In Israel). ഹൈഫ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇസ്രയേലിലേക്ക് പോയ താരം അവിടുത്തെ വിമാനത്താവളത്തില്‍ എത്തിയത് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ. എയര്‍പോര്‍ട്ട് പ്രദേശത്ത് സംഘര്‍ഷം ഇല്ലെന്നും ഉടന്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നുമാണ് നുഷ്രത്ത് ബറൂച്ചയുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം (Nushrratt Bharuccha In Israel during Hamas attack).

നുഷ്രത്ത് സുരക്ഷിതയാണെന്നും മടക്കയാത്രയ്ക്കു‌ള്ള ഒരുക്കത്തിലാണെന്നും ഇന്ത്യയിലുള്ള കുടുംബവും പ്രതികരിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച പലസ്‌തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുഭാഗങ്ങളിലും നിരവധി പേരാണ് മരിച്ചത്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കയിലാണ്. ഹമാസ് ആക്രമണത്തില്‍ 300ല്‍ അധികം ഇസ്രയേലി പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

1,590 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നുള്ള സാധാരണക്കാരും പ്രതിരോധ സേനയിലെ സൈനികരും ഉള്‍പ്പടെ നിരവധി ആളുകളെ ഹമാസ് ബന്ദികളാക്കിയതായും സൂചനയുണ്ട്. ഇവരെ ഗാസയിലേക്ക് കടത്തി കൊണ്ടുപോയതായി പറയപ്പെടുന്നു. ഇതിനിടെ തങ്ങള്‍ ബന്ദികളാക്കിയവരുടെ എണ്ണം ഇസ്രയേല്‍ ഭരണകൂടം ചിന്തിക്കുന്നതിലും ഏറെയാണെന്ന് ഹമാസ് അവകാശപ്പെട്ടു.

Also Read: Hamas Israel Conflict: പശ്ചിമേഷ്യ അസ്വസ്ഥം; ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു, മരണം 300 കടന്നു

ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചും യന്ത്രങ്ങള്‍ ഘടിപ്പിച്ച പാരാഗ്ലൈഡറുകള്‍ ഉപയോഗിച്ച് അതിര്‍ത്തി കടന്നും ആയിരുന്നു ഹമാസിന്‍റെ ആക്രമണം.ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെയുള്ള നഗരങ്ങളെ ആക്രമണം കാര്യമായി ബാധിച്ചു. ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് സംഘങ്ങള്‍ നഗരങ്ങള്‍ പിടിച്ചടക്കുകയായിരുന്നു.

Also Read: US Stands With Israel In Hamas Attack: 'ഇസ്രയേലിനൊപ്പം'; ഹമാസ് ആക്രമണത്തില്‍ പിന്തുണ അറിയിച്ച് അമേരിക്ക

പാരാഗ്ലൈഡറുകളില്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്നെത്തുന്ന ഹമാസ് അംഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്‌തു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് രംഗത്തുവന്നു.

Last Updated : Oct 8, 2023, 1:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.