2015ല്‍ നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'പ്രേമം' (Premam). സായ് പല്ലവിയാണ് (Sai Pallavi) ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തിയത്. 'പ്രേമ'ത്തിലെ സായ് പല്ലവി, നിവിന്‍ പോളി കെമിസ്‌ട്രി (Sai Pallavi Nivin Pauly) മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയിരുന്നു.
'പ്രേമ'ത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒരിക്കല്‍ കൂടി സംഭവിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.
എട്ട് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് സായ് പല്ലവി, നിവിന്‍ പോളി ആരാധകര്‍. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
Also Read: Sai Pallavi Naga Chaitanya Movie : ലവ് സ്‌റ്റോറിക്ക് ശേഷം വീണ്ടും നാഗ ചൈതന്യക്കൊപ്പം സായി പല്ലവി
2015 മെയ് 29നായിരുന്നു 'പ്രേമം' റിലീസ്. സിനിമ മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടിയിരുന്നു. നിവിന്‍റെ അഭിനയ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ട് വന്ന ചിത്രം അന്ന് യുവാക്കളില്‍ വലിയ തരംഗമാണ് സൃഷ്‌ടിച്ചത്.
മൂന്ന് വ്യത്യസ്‌ത കാലഘട്ടങ്ങളിലായി ജോര്‍ജ് എന്ന യുവാവിന്‍റെ ജീവിതത്തില്‍ വന്ന പെണ്‍കുട്ടികളെ കുറിച്ചും ജോര്‍ജിന്‍റെ സൗഹൃദങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. നിവിന്‍ പോളിയാണ് ജോര്‍ജായി പ്രത്യക്ഷപ്പെട്ടത്. ജോര്‍ജിന്‍റെ അധ്യാപിക മലര്‍ ആയി സായ് പല്ലവിയും വേഷമിട്ടു.
അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ നിര്‍മാണം അൻവർ റഷീദ് ആയിരുന്നു. സായ് പല്ലവിയെ കൂടാതെ അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും ചിത്രത്തില്‍ നിവിന്‍റെ നായികമാരായി എത്തിയിരുന്നു. വിനയ് ഫോര്‍ട്ട്, രഞ്‌ജി പണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തി.
പ്രദർശനത്തിനെത്തി രണ്ടാഴ്‌ച്ചയ്‌ക്കകം തന്നെ പ്രേമം വലിയ വിജയമായി മാറിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറിയ 'പ്രേമം' ഒരു വര്‍ഷത്തിന് ശേഷം സിനിമയുടെ തെലുഗു പതിപ്പും റിലീസ് ചെയ്‌തു.
അടുത്തിടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. താന്‍ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അല്‍ഫോണ്‍സ് പുത്രന്‍റെ പോസ്‌റ്റും വൈറലായിരുന്നു.
തനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ ആണെന്നും അതുകൊണ്ടാണ് കരിയര്‍ വിടുന്നതെന്നുമാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍റെ പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായി രംഗത്തെത്തി.
കരിയര്‍ വിടുന്ന അല്‍ഫോണ്‍സ് പുത്രനെ താന്‍ മിസ് ചെയ്യുമെന്നാണ് സംവിധായിക സുധ കൊങ്കര പറഞ്ഞത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം 'പ്രേമം' ആണെന്നും ഒരുപാട് തവണ 'പ്രേമം' സിനിമ കണ്ടിട്ടുണ്ട് എന്നുമാണ് സംവിധായിക പ്രതികരിച്ചത്.