മലയാള സിനിമാസ്വാദകരെ കാത്തിരിക്കുന്നത് കൈ നിറയെ ചിത്രങ്ങളാണ്. നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'കാത്ത് കാത്തൊരു കല്ല്യാണം', 'ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962' എന്നീ ചിത്രങ്ങളുമുണ്ട് അക്കൂട്ടത്തില്‍. ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നു.
ജയിൻ ക്രിസ്റ്റഫർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാത്ത് കാത്തൊരു കല്ല്യാണം'. ടോണി, ക്രിസ്റ്റീ ബെന്നെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചെറുകര ഫിലിംസിന്‍റെ ബാനറിൽ മനോജ് ചെറുകര നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്.
ജോബി, റിയാസ് നെടുമങ്ങാട്, വിനോദ് കെടമംഗലം, പ്രദീപ് പ്രഭാകർ, പ്രമോദ് വെളിയനാട്, രതീഷ് കല്ലറ, വിനോദ് കുരിയന്നൂർ, പുത്തില്ലം ഭാസി, ലോനപ്പൻ കുട്ടനാട്, ജോസ് പാലാ, സോജപ്പൻ, മനോജ് കാർത്യ, പ്രകാശ് ചാക്കാല, സിനി ജിനേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
![movie കാത്ത് കാത്തൊരു കല്യാണം ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് കാത്ത് കാത്തൊരു കല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റർ ജലധാര പമ്പ് സെറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയിൻ ക്രിസ്റ്റഫർ ആശിഷ് ചിന്നപ്പ kathu kathoru kalyanam movie Jaladhara Pump Set Since 1962 Jaladhara Pump Set Since 1962 first look kathu kathoru kalyanam first look first look poster new malayalam movies first look posters malayalam movies first look posters new movies first look posters കാത്ത് കാത്തൊരു കല്ല്യാണം കാത്ത് കാത്തൊരു കല്ല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റർ കാത്ത് കാത്തൊരു കല്ല്യാണം ഫസ്റ്റ് ലുക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/05-07-2023/18918971_jdjdj.jpeg)
സംവിധായകൻ ജയിൻ ക്രിസ്റ്റഫർ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് നന്ദൻ ആണ്.
സെബാസ്റ്റ്യൻ ഒറ്റമശ്ശേരി എഴുതിയ വരികൾക്ക് മധുലാൽ ശങ്കർ സംഗീതം പകരുന്നു. അരവിന്ദ് വേണുഗോപാൽ, സജി, പാർവതി എന്നിവരാണ് ഗായകർ. അഭിഷായി യോവാസ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ബോർക്കിഡ് മീഡിയ എഡിറ്റിങും കളറിങും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - സജിത്ത് പിള്ള, ആർട്ട് - ദിലീപ് ചുങ്കപ്പാറ, കോസ്റ്റ്യൂംസ് - മധു ഏഴാംകുളം, മേക്കപ്പ് - രതീഷ് രവി, സ്റ്റിൽസ് - കുമാർ എം, ഡിസൈൻ - സന മീഡിയ, അസോസിയേറ്റ് ഡയറക്‌ടർ- സുധീഷ് കോശി, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - വിനോദ് വെളിയനാട്, എസ് സുഭാഷ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
![movie കാത്ത് കാത്തൊരു കല്യാണം ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് കാത്ത് കാത്തൊരു കല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റർ ജലധാര പമ്പ് സെറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയിൻ ക്രിസ്റ്റഫർ ആശിഷ് ചിന്നപ്പ kathu kathoru kalyanam movie Jaladhara Pump Set Since 1962 Jaladhara Pump Set Since 1962 first look kathu kathoru kalyanam first look first look poster new malayalam movies first look posters malayalam movies first look posters new movies first look posters കാത്ത് കാത്തൊരു കല്ല്യാണം കാത്ത് കാത്തൊരു കല്ല്യാണം ഫസ്റ്റ് ലുക്ക് പോസ്റ്റർ കാത്ത് കാത്തൊരു കല്ല്യാണം ഫസ്റ്റ് ലുക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/05-07-2023/18918971_jeewew.jpeg)
'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962': മലയാളത്തിലെ അതുല്യ അഭിനേതാക്കളായ ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുന്ന ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'. സനുഷ, സാഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആശിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപ ഹാസ്യ ചിത്രമായി അണിയിച്ചൊരുക്കുന്ന 'ജലധാര പമ്പ് സെറ്റി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കയ്യടി നേടുകയാണ്.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ്, എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജോണി ആന്‍റണി, ടി ജി രവി എന്നിവരും ശ്രദ്ധേയ വേഷത്തിലുണ്ട്. കൂടാതെ ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പി ആർ, ജോഷി മേടയിൽ, വിഷ്‌ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ, അൽത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്‌ഖാൻ, അഞ്ജലി നായർ, നിഷാ സാരംഗ്, സുജാത തൃശൂർ, സ്‌നേഹ ബാബു, നിത ചേർത്തല, ശ്രീരമ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സാനു കെ ചന്ദ്രന്‍റെ കഥയ്‌ക്ക് തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകൻ ആശിഷ് ചിന്നപ്പയും പ്രജിന്‍ എം പിയും ചേർന്നാണ്. സജിത് പുരുഷോത്തമൻ ഛായാഗ്രഹണവും രതിൻ രാധാകൃഷ്‌ണന്‍ എഡിറ്റിങും നിർവഹിക്കുന്നു. മനു മഞ്ജിത്, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഈണമിടുന്നത് കൈലാസ് ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും കൈലാസ് തന്നെ. കെ എസ് ചിത്ര, വൈഷ്‌ണവ്, ഗിരീഷ് എന്നിവരാണ് ഗായകർ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, കല - ദിലീപ് നാഥ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂംസ് - അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ - ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്‌ടര്‍- ജോഷി മേടയില്‍, വി എഫ് എക്‌സ് - ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ -24 എഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.