ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള അടുപ്പവും സൗഹൃദവുമെല്ലാം ആരാധകര്‍ ആസ്വദിക്കാറുമുണ്ട്. വിവാഹത്തിന് ശേഷം താന്‍ പുതിയൊരു ആളായെന്നും തന്നെ ഇത്തരത്തില്‍ മാറ്റിയെടുത്തത് ഭാര്യ നസ്രിയയാണെന്നും ഫഹദ് അഭിമുഖങ്ങളിലും പുരസ്‌കാര വേദികളിലും വെളിപ്പെടുത്തിയിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്നതിലുപരി ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് ഈ താരദമ്പതികള്‍.
ഇപ്പോഴിതാ, ഫഹദിനെ കാണാന്‍ ഷൂട്ടിങ് സെറ്റില്‍ എത്തിയിരിക്കുകയാണ് നസ്രിയ. അഖില്‍ സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാച്ചുവും അത്‌ഭുത വിളക്കും എന്ന ചിത്രത്തിലാണ് ഫഹദ് നിലവില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ എത്തിയാണ് നസ്രിയ ഫഹദിനെ കണ്ടത്.
ഗോവയിലും പാലക്കാടുമാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ആദ്യ ഷെഡ്യൂള്‍ മുംബൈയിലും കൊച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. അവസാന ഭാഗത്തിന്‍റെ ചിത്രീകരണമാണ് നിലവില്‍ നടക്കുന്നത്. നവംബറോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് പാച്ചുവും അത്‌ഭുത വിളക്കും എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മുകേഷും ഇന്നസെന്‍റും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.