Nayanthara in Shah Rukh movie: ബോളിവുഡ് കിംഗ് ഖാനും തമിഴകത്തെ സൂപ്പര്‍ ഹിറ്റ് സംവിധാകന്‍ അറ്റ്‌ലിയും ഒന്നിച്ചുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. പ്രഖ്യാപനം മുതല്‍ തന്നെ ഇതുവരെ പേരിടാത്ത ചിത്രം മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ഷാരൂഖിന്‍റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയാണ്.
Nayanthara at Mumbai for shooting: ചിത്രീകരണവുമായി ബന്ധപ്പെട്ട് നയന്‍താര മുംബൈയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്‌റ്റംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണീ ചിത്രം.
Shah Rukh as Raw agent: ഒരു റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ ഷാരൂഖ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. എന്നാല്‍ അച്ഛനും മകനുമായി ഷാരൂഖ് ഡബിള്‍ റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, പ്രിയാമണി എന്നിവരും ചിത്രത്തില്‍ മറ്റു സുപ്രധാന വേഷങ്ങളിലെത്തും. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ കണക്കുക്കൂട്ടല്‍. നിലവില്‍ 'പത്താന്‍റെ' ഷൂട്ടിങ് തിരക്കിലാണ് ഷാരൂഖ് ഖാന്‍. 'പത്താന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ഷാരൂഖ് അറ്റ്‌ലി ചിത്രത്തിലേക്ക് കടക്കുക.
Shah Rukh Khan latest movies: പത്താനില്‍ ദീപിക പദുകോണ്‍ ആണ് ഷാരൂഖിന്‍റെ നായികയായെത്തുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. 2018ല്‍ പുറത്തിറങ്ങിയ 'സീറോ' ആണ് ഷാരൂഖൂിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'നെട്രിക്കണ്‍' ആണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.