ETV Bharat / entertainment

വേദിയിൽ മാറ്റം: നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹത്തിന്‍റെ ക്ഷണക്കത്ത് പുറത്ത്

author img

By

Published : May 29, 2022, 1:23 PM IST

Nayanthara Vignesh Shivan wedding: നയന്‍താര വിഘ്‌നേഷ്‌ ശിവന്‍ പ്രണയമാണ് നാളേറെയായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇരുവരുടെയും വിവാഹ തീയതിയും വിവാഹ ക്ഷണക്കത്തും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍...

Nayanthara Vignesh Shivan wedding  നയന്‍താര വിഘ്‌നേഷ്‌ ശിവന്‍  Nayanthara Vignesh Shivan marriage  Nayantha Vignesh Shivan wedding venue  Nayantha Vignesh Shivan wedding invitation  Actors will participate in Nayantha Vignesh wedding  Nayantha Vignesh Shivan engagement  Nayantha Vignesh upcoming movies  നയന്‍താര വിഘ്‌നേഷ്‌ വിവാഹം
തിരുപ്പതിയില്‍ വച്ചല്ല വിവാഹം; നയന്‍താര വിഘ്‌നേഷ്‌ ശിവന്‍ വിവാഹ ക്ഷണക്കത്തും സ്ഥലവും പുറത്ത്‌

Nayanthara Vignesh Shivan marriage: തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് തമിഴകത്തെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ്‌ ശിവനും. അടുത്തിടെയായി നയന്‍താര വിഘ്‌നേഷ്‌ ശിവന്‍ പ്രണയമാണ് സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചാ വിഷയം. നാളേറെയായുള്ള പ്രണയത്തിനൊടുവില്‍ ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ തീയതിയും വിവാഹ ക്ഷണക്കത്തും പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍.

Nayantha Vignesh Shivan wedding venue: വിഘ്‌നേഷും നയന്‍താരയും തമ്മിലുള്ള വിവാഹം ജൂണ്‍ 9ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്ത് വെച്ചാകും വിവാഹം എന്നാണ് സൂചന. നേരത്തെ തിരുപ്പതിയില്‍ വെച്ച്‌ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്‌ വേദി മാറ്റുകയായിരുന്നു.

Nayantha Vignesh Shivan wedding invitation: ഇരുവരുടെയും വിവാഹ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഡിജിറ്റല്‍ ക്ഷണക്കത്താണ് പ്രചരിക്കുന്നത്‌. നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റില്‍ പോലെ മോഷന്‍ പോസ്‌റ്ററായാണ് ക്ഷണക്കത്ത് പുറത്തിറങ്ങിയത്.

Actors will participate in Nayantha Vignesh wedding: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിഹാഹ ചടങ്ങില്‍ പങ്കെടുക്കുക. വിജയ്‌ സേതുപതി, സാമന്ത, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇരുകുടുംബങ്ങളും വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണെന്നാണും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. അതേസമയം തങ്ങളുടെ വിവാഹ വാര്‍ത്തയോട്‌ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Nayantha Vignesh Shivan engagement: ഏഴ്‌ വര്‍ഷമായി നയന്‍താരയുടെയും വിഘ്‌നേഷ്‌ ശിവന്‍റെയും പ്രണയം ആരാധകര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. 2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിഘ്‌നേഷും നയന്‍താരയും തമ്മില്‍ പ്രണയത്തിലായത്‌. 2021 മാര്‍ച്ച് 25നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Nayantha Vignesh upcoming movies: 'ഓ 2' ആണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രം 'ഗോള്‍ഡ്‌' ആണ് നയന്‍താരയുടെ മറ്റൊരു പുതിയ പ്രോജക്‌ട്‌. അജിത്‌ നായകനാകുന്ന 'എ.കെ 62' എന്ന് താത്‌ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് വിഘ്‌നേഷ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ. വിജയ്‌ സേതുപതി, നയന്‍താര, സാമന്ത, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത 'കാതുവാക്കുലെ രണ്ടു കാതല്‍' ഇരുവരുടേതുമായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം.

Also Read: 'എറ്റവും മികച്ച ഭക്ഷണം അവള്‍ക്ക് നല്‍കുന്നതാണ് എന്‍റെ സന്തോഷം' ; നയന്‍താരയ്‌ക്കൊപ്പമുളള വീഡിയോ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.