ETV Bharat / entertainment

നാരദനെ ഇനി വീട്ടില്‍ ഇരുന്നും കാണാം...

author img

By

Published : Apr 8, 2022, 11:25 AM IST

Naradan OTT release: 'നാരദന്‍' ഒടിടിയില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്‌ ഒടിടി റിലീസായി 'നാരദന്‍' പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌.

Naradan OTT release  നാരദനെ ഇനി വീട്ടില്‍ ഇരുന്നും കാണാം  'നാരദന്‍' ഒടിടിയില്‍  Political thriller Naradan  Tovino Thomas Naradan look  Tovino Thomas Aashiq Abu combo  Naradan cast and crew
നാരദനെ ഇനി വീട്ടില്‍ ഇരുന്നും കാണാം...

Naradan OTT release: ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ്‌ അബു സംവിധാനം ചെയ്‌ത 'നാരദന്‍' ഒടിടിയില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്‌ ഒടിടി റിലീസായി 'നാരദന്‍' പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. കഴിഞ്ഞ ദിവസം (ഏപ്രില്‍ 7ന്‌) രാത്രി 10 മണിയോടെ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. മാര്‍ച്ച്‌ മൂന്നിനാണ് 'നാരദന്‍' തിയേറ്ററുകളിലെത്തിയത്‌.

Political thriller Naradan: 'മായാനദി'ക്ക്‌ ശേഷം ആഷിഖ്‌ അബു ടൊവിനോ തോമസ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് 'നാരദന്‍'. സമകാലിക ഇന്ത്യന്‍ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്‌.' പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങിയ ചിത്രം രാജ്യത്തെ ബ്രോഡ്‌കാസ്‌റ്റ്‌ ജേര്‍ണലിസത്തിന്‍റെ ഇന്നത്തെ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടിയത്‌. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും എത്തിക്‌സിനെ കുറിച്ചും 'നാരദന്‍' ചര്‍ച്ച ചെയ്‌തു.

Tovino Thomas Naradan look: സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായാണ് 'നാരദന്‍' സമീപിക്കുന്നത്‌. ഒരു ടെലിവിഷൻ വാർത്താവതാരകന്‍റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോക്ക്‌. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് സിനിമയില്‍ ടൊവിനോ തോമസ്‌ പ്രത്യക്ഷപ്പെടുന്നത്‌. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക്‌ ശേഷമുള്ള ടൊവിനോ തോമസ്‌ ചിത്രമാണ് 'നാരദന്‍'.

Tovino Thomas Aashiq Abu combo: 'മായാനദി', 'വൈറസ്‌' എന്നീ ചിത്രങ്ങളുടെ വിജയത്തിന്‌ ശേഷം ആഷിഖ്‌ അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിച്ചെത്തിയ ചിത്രമാണ് 'നാരദന്‍'. ആഷിഖ്‌ അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്‌. 'നീലവെളിച്ച'മാണ് ആഷിഖ്‌ അബുവിന്‍റെ പുതിയ പ്രൊജക്‌ട്‌.

Naradan cast and crew: ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ 'നാരദനി'ല്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രമായെത്തിയിരുന്നു. ഇന്ദ്രന്‍സ്‌, ജോയ്‌ മാത്യു, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, രഘുനാഥ്‌ പാലേരി, ജയരാജ്‌ വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌.

ഇന്ദ്രന്‍സ്‌, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, രഞ്ജി പണിക്കര്‍, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, ദീപന്‍ ശിവരാമന്‍, രഘുനാഥ്‌ പാലേരി തുടങ്ങിയവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. ഉണ്ണി ആര്‍ ആണ് തിരക്കഥ. സന്തോഷ്‌ ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിഖ്‌ അബു എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം. ജാഫര്‍ സാദിഖ്‌ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ ആണ്‌ എഡിറ്റിംഗ്‌. ഡി.ജെ ശേഖര്‍ ആണ്‌ സംഗീതം. ഒറിജിനല്‍ സൗണ്ട്‌ ട്രാക്ക്‌ നേഹ യാക്‌സണ്‍ പെരേരയും നിര്‍വഹിച്ചു.

Also Read: കോശിച്ചായന്‍റെ പറമ്പ്‌ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്ത്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.