ETV Bharat / entertainment

Nani's Next Saripodhaa Sanivaaram : 'സരിപോദാ ശനിവാരം'; നാനി - വിവേക് ​​ആത്രേയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത് - Nanis Saripodhaa Sanivaaram

Nani Starrer Saripodhaa Sanivaaram: 'അണ്ടെ സുന്ദരാനികി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയ്‌ക്കൊപ്പം നാനി വീണ്ടും

സരിപോദാ ശനിവാരം  നാനി വിവേക് ​​ആത്രേയ ചിത്രത്തിന്‍റെ ടൈറ്റിൽ  നാനി വിവേക് ​​ആത്രേയ ചിത്രം  നാനി വിവേക് ​​ആത്രേയ ചിത്രം സരിപോദാ ശനിവാരം  സരിപോദാ ശനിവാരം ടൈറ്റിൽ പുറത്ത്  Saripodhaa Sanivaaram  Nani Starrer Saripodhaa Sanivaaram  Nanis Next Saripodhaa Sanivaaram  Nani Vivek Athreya movie  Nanis Saripodhaa Sanivaaram  Nani new movies
Nani's Next Saripodhaa Sanivaaram
author img

By ETV Bharat Kerala Team

Published : Oct 23, 2023, 7:43 PM IST

നാച്ചുറൽ സ്റ്റാർ നാനിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും പുറത്ത് വന്നിരിക്കുകയാണ്. നാനി 31 (Nani 31) എന്ന് താത്കാലികമായ പേരിട്ടിരുന്ന ചിത്രത്തിന്‍റെ യഥാർഥ പേര് 'സരിപോദാ ശനിവാരം' എന്നാണ് (Nani's Next Saripodhaa Sanivaaram).

ഉദ്വേഗഭരിതമായ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ടൈറ്റിൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തെലുഗു താരം സായ് കുമാറിന്‍റെ വോയ്‌സ്‌ ഓവറോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മുഖം പാതി മറച്ചിരിക്കുന്ന, ചങ്ങലകളിൽ ബന്ധിതനായ നാനിയെയാണ് വീഡിയോയിൽ കാണാനാവുക.

'അണ്ടെ സുന്ദരാനികി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിവേക് ​​ആത്രേയയുമായി നാനി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സരിപോദാ ശനിവാരം' (Natural Star Nani with Vivek Athreya). ഡിവിവി എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഓസ്‌കർ ചിത്രം 'ആർആർആറി'ന്‍റെ വൻ വിജയത്തിന് ശേഷം ഡിവിവി എന്‍റർടെയ്‌ൻമെന്‍റ് ഒരുക്കുന്ന സിനിമ കൂടിയാണ് ''സരിപോദാ ശനിവാരം'. നാനിയുടെ കരിയറിലെ 31-ാമത് ചിത്രമാണിത്.

'ദസറ'യിലൂടെ പാൻ ഇന്ത്യ ഫെയിം നേടിയ നാനിയുടെ 'സരിപോദാ ശനിവാര'ത്തിൽ താരത്തെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് അവതരിപ്പിക്കുന്നത്. ഒരു വീരോചിതമായ ആമുഖം വീഡിയോയിൽ നാനിക്ക് നൽകിയിട്ടുണ്ട്. വ്യത്യസ്‌തമായ വിഷയങ്ങൾ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്കോവർ നടത്തുകയും ചെയ്യുന്ന നാനിയുടെ ഈ പരുക്കൻ ലുക്ക് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയാണ്. അസാധാരണമാണ്.

തെലുഗു, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ ചിത്രമായാണ് 'സരിപോദാ ശനിവാരം' പുറത്തിറങ്ങുക. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോയ്‌ക്ക് പിന്നാലെ പ്രിയങ്ക അരുൾ മോഹനെ ടീമിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

READ MORE: Nani 31 Announcement video : 'നാനി 31'; വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി, അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്

തമിഴ് നടൻ എസ് ജെ സൂര്യയാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖ സാങ്കേതിക വിദഗ്‌ധർ ഈ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. മുരളി ജി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കാർത്തിക ശ്രീനിവാസ് ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പിആർഒ - ശബരി.

അതേസമയം നാനിയുടേതായി റിലീസിന് കാത്തിരിക്കുന്ന പ്രധാന ചിത്രമാണ് 'ഹായ് നാണ്ണാ'. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ മൃണാള്‍ താക്കൂർ (Mrunal Thakur) ആണ് നായിക. വൈര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.