ETV Bharat / entertainment

Nani Saripodhaa Sanivaaram Movie : നാച്ചുറൽ സ്റ്റാർ നാനിയുടെ 'സരിപോദാ ശനിവാരം' പൂജ കഴിഞ്ഞു - Priyanka Mohan

ദസറ ദിനത്തിൽ ഒരുക്കിയ പൂജ ചടങ്ങിൽ നിർമ്മാതാവ് ഡിവിവി ധനയ്യ ചിത്രത്തിന്‍റെ തിരക്കഥ സംവിധായകന് കൈമാറി

Nanis Saripodhaa Sanivaaram movie started  Nani  Saripodhaa Sanivaaram  Saripodhaa Sanivaaram movie  നാനി  സരിപോദാ ശനിവാരം  സരിപോദാ ശനിവാരം പൂജ കഴിഞ്ഞു  നാച്ചുറൽ സ്റ്റാർ നാനി  Natural star nani  Nani Next Saripodhaa Sanivaaram  Priyanka Mohan  Vivek Athreya
Nani's Saripodhaa Sanivaaram movie started
author img

By ETV Bharat Kerala Team

Published : Oct 24, 2023, 11:10 PM IST

നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സരിപോദാ ശനിവാരം' എന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. ദസറ ദിനത്തിൽ ഒരുക്കിയ പൂജ ചടങ്ങിൽ നിർമ്മാതാവ് ഡിവിവി ധനയ്യ ചിത്രത്തിന്‍റെ തിരക്കഥ സംവിധായകന് കൈമാറി (Nani's Saripodhaa Sanivaaram movie started). ദിൽ രാജുവാണ് ആദ്യ ഷോട്ടിനായി ക്യാമറ സ്വിച്ച് ഓൺ ചെയ്‌തത്. വി വി വിനായക് ക്ലാപ്പ് ബോർഡ് അടിച്ചു. ആദ്യ ഷോട്ടിന്‍റെ ഓണററി സംവിധാനം എസ് ജെ സൂര്യ നിർവ്വഹിച്ചു.

'അണ്ടെ സുന്ദരാനികി' പോലൊരു കൾട്ട് എന്‍റര്‍ടെയ്‌നർ പ്രേക്ഷകർക്ക് സമ്മാനിച്ച വിവേക് ആത്രേയയുടെ (Vivek Athreya) 'സരിപോദാ ശനിവാരം' ഒരു ആക്ഷൻ-പാക്ക്ഡ് സിനിമയാണ്. ചിത്രത്തിന്‍റെതായി നേരത്തെ പുറത്തുവിട്ട അനൗൺസ്മെന്‍റ്‌ വീഡിയോയും അൺചെയ്ൻഡ് വീഡിയോയും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഓസ്‌കാർ ചിത്രം 'ആർആർആർ' ന്‍റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Nanis Saripodhaa Sanivaaram movie started  Nani  Saripodhaa Sanivaaram  Saripodhaa Sanivaaram movie  നാനി  സരിപോദാ ശനിവാരം  സരിപോദാ ശനിവാരം പൂജ കഴിഞ്ഞു  നാച്ചുറൽ സ്റ്റാർ നാനി  Natural star nani  Nani Next Saripodhaa Sanivaaram  Priyanka Mohan  Vivek Athreya
ദസറ ദിനത്തിൽ ഒരുക്കിയ പൂജ ചടങ്ങിൽ നിന്ന്‌

വ്യത്യസ്‌തമായ വിഷയങ്ങൾ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്ക് ഓവറിന് വിധേയനാവുകയും ചെയ്യുന്ന നാനി പരുക്കൻ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക അരുൾ മോഹൻ (Priyanka Mohan) നായികയാകുന്ന ചിത്രത്തില്‍ തമിഴ് നടൻ എസ് ജെ സൂര്യ മറ്റൊരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയുന്നു.

'സരിപോദാ ശനിവാരം' പൂജ കഴിഞ്ഞു

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് 'സരിപോദാ ശനിവാരം'. പ്രമുഖ സാങ്കേതിക വിദഗ്‌ധർ ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ്‌ ബിജോയ്, പിആർഒ: ശബരി.

ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിന്‍റെ ടൈറ്റിലും പുറത്ത്‌ വന്നിരുന്നു. ഉദ്വേഗഭരിതമായ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ടൈറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നത്. തെലുഗു താരം സായ് കുമാറിന്‍റെ വോയ്‌സ്‌ ഓവറോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മുഖം പാതി മറച്ചിരിക്കുന്ന, ചങ്ങലകളിൽ ബന്ധിതനായ നാനിയെയാണ് വീഡിയോയിൽ കാണാനാവുക.

അതേസമയം നാനിയുടേതായി റിലീസിന് കാത്തിരിക്കുന്ന പ്രധാന ചിത്രമാണ് 'ഹായ് നാണ്ണാ'. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിൽ മൃണാള്‍ താക്കൂർ ആണ് നായിക. വൈര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ: 'സരിപോദാ ശനിവാരം'; നാനി - വിവേക് ​​ആത്രേയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

ALSO READ: 'നാനി 31'; വിവേക് ​​ആത്രേയയ്‌ക്കൊപ്പം വീണ്ടും നാനി, അനൗൺസ്‌മെന്‍റ് വീഡിയോ പുറത്ത്

ALSO READ: അച്ഛന്‍- മകള്‍ പാട്ടുമായി ഹിഷാം അബ്‌ദുല്‍ വഹാബ്; ഹായ് നാണ്ണായിലെ രണ്ടാമത്തെ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.