നാനി നായകനായി എത്തുന്ന ചിത്രം 'ഹായ് നാണ്ണാ'യിലെ പുതിയ ഗാനം പുറത്ത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ഇദേ ഇദേ...' എന്ന പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Idhe Idhe Lyrical Video from Hi Nanna movie). കഴിഞ്ഞ ദിവസം ടി - സീരീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
- " class="align-text-top noRightClick twitterSection" data="">
5.6 ലക്ഷത്തിലേറ കാഴ്‌ചക്കാരെ സ്വന്തമാക്കി ഗാനം യൂട്യൂബ് ട്രെന്‍ഡിങിൽ ഇടംപിടിച്ച് കഴിഞ്ഞു. 'ഹൃദയ'ത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഹിഷാം അബ്‌ദുൾ വഹാബാണ് (Hesham Abdul Wahab) സിനിമയുടെ സംഗീത സംവിധാനം. 'ഇദേ ഇദേ...' ആലപിച്ചിരിക്കുന്നതും ഹിഷാം തന്നെയാണ്. കൃഷ്‍ണ കാന്താണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.
ഷൊര്യു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് 'ഹായ് നാണ്ണാ'. മൃണാള്‍ താക്കൂറാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയ താരം ജയറാമും 'ഹായ് നാണ്ണാ'യിൽ ഒരു പ്രധാന വേഷത്തിലുണ്ട്.
വ്യാഴാഴ്‌ചയാണ് (ഡിസംബർ 07) ചിത്രം തിയേറ്ററുകളിലെത്തിയത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ കയ്യടി നേടിയിരുന്നു. മകള്‍ - അച്ഛൻ ബന്ധത്തിന്‍റെ ആഴങ്ങളിലേക്ക് ആസ്വാദകരെ കൊണ്ടുപോകുന്നതാകും 'ഹായ് നാണ്ണാ' എന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. കാഴ്‌ചക്കാരുടെ ആസ്വാദക തലത്തെ ഉയർത്താൻ റൊമാൻസും സസ്‌പെൻസുമെല്ലാം കൂട്ടിനുണ്ടെന്നും വാഗ്‌ദാനം ചെയ്യുന്നതായിരുന്നു ട്രെയിലർ. ഏറെ കൗതുകവും നിഗൂഡതകളും ബാക്കിവച്ചാണ് ട്രെയിലർ അവസാനിച്ചത്.
READ MORE: 'എവിടെയാ എനിക്ക് തെറ്റ് പറ്റിയത്?'; കൗതുകമുണർത്തി നാനിയുടെ 'ഹായ് നാണ്ണാ' ട്രെയിലർ
ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചത് വൈര എന്‍റർടെയിൻമെൻസിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ്. ഇ വി വി സതീഷ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
എഡിറ്റിംഗ് പ്രവീൺ ആന്‍റണി നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർമാർ - പ്രശാന്ത് മാണ്ഡവ, അഭിലാഷ് മന്ദധ്പു. അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനിംഗ് കൈകാര്യം ചെയ്യുന്നു. വസ്‌ത്രാലങ്കാരം - ശീതൾ ശർമ്മ, ലക്ഷ്‌മി കിലാരി, വിഎഫ്എക്‌സ് സൂപ്പർവൈസർ - അരുൺ പവാർ, പ്രോ - വംശി, ശേഖർ, ഡിഐ - അന്നപൂർണ, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, കൊറിയോഗ്രാഫർമാർ - ബോസ്കോ മാർട്ടിസ്, വിശ്വ രഘു, വരികൾ - അനന്ത ശ്രീറാം, കൃഷ്‌ണകാന്ത്, സ്റ്റണ്ട് - വിജയ്, പൃഥ്വി, പോസ്റ്റർ - ഭരണിധരൻ, ശബ്‌ദ മിശ്രണം - സുരൻ. ജി, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Hi Nanna Crew).
READ ALSO: 'മെല്ലെ ഇഷ്‌ടം തോന്നുന്നുണ്ടോ' ; 'ഹായ് നാണ്ണാ'യിലെ പുതിയ ഗാനം പുറത്ത്