ETV Bharat / entertainment

'മലൈക്കോട്ടൈ വാലിബൻ' സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ ; വൈറലായി ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സെൽഫി - മോഹൻ ലാലിനെ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബൻ' സെറ്റിലേക്ക് തിരികെയെത്തി മോഹൻ ലാൽ. തൻ്റെ ഏറ്റവും പുതിയ സിനിമയുടെ ക്ര്യൂവിനൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Mohanlal returns to Malaikottai Vaaliban  Mohanlal returns to Malaikottai Vaaliban set  Malaikottai Vaaliban set  Malaikottai Vaaliban  Lijo Jose pallisery  Lijo Jose pallisery selfie  Lijo Jose Pellissery  Lijo Jose Pellissery selfie  Lijo Jose  Mohanlal new movie  Mohanlal new movie release  മലൈക്കോട്ടെ വാലിബൻ  സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ  ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സെൽഫി  ലിജോ ജോസ് പെല്ലിശ്ശേരി  സിനിമയുടെ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ  Malaikottai Vaaliban crew  കൊച്ചി  മിത്തിനെ പ്രമേയമാക്കി ഒരുങ്ങുന്ന സിനിമ  മോഹൻ ലാലിനെ  ജായ്‌സാൽമീറിലാണ് സിനിമയുടെ ഷൂട്ടിങ്ങ്
'മലൈക്കോട്ടെ വാലിബൻ' സെറ്റിൽ തിരിച്ചെത്തി മോഹൻലാൽ
author img

By

Published : Mar 29, 2023, 8:09 PM IST

കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ്റെ' സെറ്റിൽ തിരികെയെത്തി മോഹൻലാൽ. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. തീൻമേശയിൽ സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കുന്ന വാലിബൻ ക്ര്യൂവിന്‍റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്. ടീമിനൊപ്പം ഭക്ഷണം കഴിക്കുന്ന മോഹൻ ലാലിനെ ഉൾപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി സെല്‍ഫി പകര്‍ത്തി പുറത്തുവിടുകയായിരുന്നു. അട്ടഹസിച്ച് ചിരിക്കുന്ന മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. മലയാളത്തിലെ മുതിർന്ന ഹാസ്യ നടനും തൻ്റെ പ്രിയ സുഹൃത്തുമായ ഇന്നസെൻ്റിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് നടൻ മലൈക്കോട്ടൈ വാലിബൻ്റെ ഷൂട്ടിംഗിനായി തിരികെയെത്തിയത്.

ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം അവധിക്കാലം : ചിത്രത്തിന്‍റെ കേരള ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം മോഹന്‍ലാല്‍ അവധിക്കാലം ആഘോഷിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു മിത്തിനെ പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ ചിത്രമാണിത്.

പിരിയോഡിക് ഡ്രാമായായിട്ടാകും സിനിമ സ്‌ക്രീനിൽ എത്തുക. സിനിമയിൽ ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്' ശേഷം പി എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ലിജോ ജോസിൻ്റെ ‘ചുരുളി’ക്ക് ശേഷം മധു നീലകണ്‌ഠന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. സംഗീത സംവിധാനം പ്രശാന്ത് പിള്ളയും, എഡിറ്റിങ് ദീപു ജോസഫും കൈകാര്യം ചെയ്യുന്നു.

also read : രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകൾ സത്യമാണോ? ചോദ്യത്തിന് പരിനീതിയുടെ പ്രതികരണം

ജനുവരി 18 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഭൂരിഭാഗം സീനുകളും ഒരുങ്ങുന്നത് രാജസ്ഥാനിലാണ്. തൻ്റെ വ്യത്യസ്തതമായ സംവിധാന മികവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ മലയാളത്തിലെ വേറിട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തോടൊപ്പം മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ മോഹന്‍ലാല്‍ കൂടി അണിനിരക്കുമ്പോൾ മലൈക്കോട്ടൈ വാലിബനില്‍ പ്രേക്ഷകർവയ്ക്കു‌ന്ന പ്രതീക്ഷ ചെറുതല്ല.

also read: ഗ്ലാമറസ്‌ വേഷത്തില്‍ ലക്ഷ്‌മി ദേവിയുടെ മാല ധരിച്ച് തപ്‌സി പന്നു; നടിക്കെതിരെ പരാതി

ബിഗ് ബജറ്റ് സിനിമയായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനെ കൂടാതെ സുചിത്ര നായർ, ഹരീഷ് പേരഡി, മണികഠ്ൻ ആചാരി, മനോജ് മോസസ്, മറാഠി നടിയായ സൊണാലി കുൽക്കർണി, ഹരിപ്രശാന്ത് വർമ എന്നിങ്ങനെ പ്രമുഖനിരയും അണിനിരക്കുന്നു.

100 ദിവസമാണ് ചിത്രത്തിന്‍റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്‍റെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 മുതല്‍ 15 കോടി രൂപ വരെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രതിഫലമെന്നും വിവരമുണ്ട്.അഞ്ച് കോടി രൂപയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും 'മലൈക്കോട്ടെ വാലിബന്‍'. 2022 ഒക്‌ടോബറിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.