ഒരിടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ - ഷാജി കൈലാസ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് 'എലോണ്‍'. സിനിമയുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ 'എലോണ്‍' ട്രെയിലര്‍ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
പുതുവര്‍ഷ പുലരിയില്‍ 'എലോണി'ന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2023 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിക്കാകും ട്രെയിലര്‍ റിലീസ്. ട്രെയിലര്‍ റിലീസ് അറിയിച്ച് കൊണ്ടുള്ള പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
2023ല്‍ തന്നെ 'എലോണി'ന്‍റെ റിലീസും ഉണ്ടാകും. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മാണം.
12 വര്‍ഷങ്ങള്‍ക്ക് ശേഷം 'എലോണി'ലൂടെ മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ 'റെഡ് ചില്ലീസി'ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എലോണ്‍'.
രാജേഷ് ജയരാമന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്-ഡോണ്‍ മാക്‌സ്, സംഗീതം-ജേക്‌സ് ബിജോയ്, വസ്‌ത്രാലങ്കാരം-മുരളി, സ്‌റ്റില്‍സ്-അനീഷ് ഉപാസന.
Also Read: 'എടാ മരമണ്ടാ നിനക്ക് പോയി ചത്തൂടേയെന്ന് മമ്മൂട്ടി മോഹന്‍ലാലിനോട്'; സംവിധായകന്‍ സാജന്‍ പറയുന്നു