മോഹല്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലുള്ള 'നേര്' (Neru) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ഡിസംബര്‍ 21ന് റിലീസ് ചെയ്‌ത ചിത്രം രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് 'നേരി'ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'നേരി'ന്‍റെ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.
'ലോകമെമ്പാടുമുള്ള ബോക്‌സോഫിസിൽ നേര് 50 കോടി കടന്നു! ഈ സ്നേഹത്തിന് എല്ലാ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി, ഒപ്പം സിനിമയുടെ മുഴുവൻ ക്രൂവിനും അഭിനന്ദനങ്ങൾ!' -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് (Mohanlal Facebook Post).
- " class="align-text-top noRightClick twitterSection" data="">
Also Read: 'മോഹൻലാലിനെ ശരിയായി തന്നെ ജീത്തു ജോസഫ് ഉപയോഗിച്ചു': നേരിന് അഭിനന്ദനങ്ങളുമായി പ്രിയദര്‍ശന്‍
ക്രിസ്‌മസ് റിലീസായി അവധിക്കാലത്ത് തിയേറ്ററുകളില്‍ എത്തിയത് 'നേരി'ന്‍റെ കലക്ഷന് ഗുണകരമായി. നേരത്തെ മോഹന്‍ലാലിന്‍റെ 'ലൂസിഫര്‍', 'ദൃശ്യം', 'പുലിമുരുകന്‍', 'ഒപ്പം' എന്നീ ചിത്രങ്ങളും 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.
ഒരു കോര്‍ട്ട് റൂം ഡ്രാമയായിരുന്നു 'നേര്'. നേരി'ലൂടെ മികച്ച പ്രകടനം കാഴ്‌ചവച്ച മോഹന്‍ലാലിനെയും അനശ്വര രാജനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു (Priyadarshan praises Neru).
മോഹന്‍ലാലിന്‍റെ കഴിവിനെ പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു പ്രിയദര്‍ശന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് (Priyadarshan Facebook Post). 'പ്രതിഭ ഒരിക്കലും മങ്ങില്ല. മോഹൻലാലിന്‍റെ കഴിവ് ജീത്തു ജോസഫ് ശരിയായി തന്നെ ഉപയോഗിച്ചു. നേര് സിനിമയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍.' - ഇപ്രകാരമാണ് പ്രിയദര്‍ശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Also Read: 'ഈ നേരിനും ഈ നേരത്തിനും നന്ദി, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ'; കുറിപ്പുമായി അനശ്വര രാജന്‍
അനശ്വര രാജന്‍റെ (Anaswara Rajan) അഭിനയ മികവിനും തിയേറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അനശ്വര രാജന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് 'നേര്'. 'നേരി'ല്‍ മികച്ച പ്രകടനമാണ് അനശ്വര കാഴ്‌ചവച്ചത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
തന്നെ അഭിനന്ദിച്ച ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് അനശ്വരയും രംത്തെത്തിയിരുന്നു (Anaswara Rajan thanks to audience). ഈ നേരിനും നേരത്തിനും നന്ദി എന്ന അടിക്കുറിപ്പോടു കൂടി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് പങ്കിടുകയായിരുന്നു അനശ്വര (Anaswara Rajan Instagram post).
'ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിര എന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം.' -ഇപ്രകാരമാണ് അനശ്വര രാജന്‍ കുറിച്ചത്.
Also Read: 'കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ നീ വേദനിച്ചു' ; കുറിപ്പുമായി അനശ്വരയുടെ സഹോദരി