മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ (Kerala State Film Awards) ലഭിച്ച മമ്മൂട്ടിയ്‌ക്ക് (Mammootty) അഭിനന്ദന പ്രവാഹങ്ങള്‍. മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇക്കുറി സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മറ്റ് പുരസ്‌കാര ജേതാക്കള്‍ക്കൊപ്പമാണ് മമ്മൂട്ടിയെയും മോഹന്‍ലാല്‍ അഭിനന്ദിച്ചത്.
'കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്‌ക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും' -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മോഹന്‍ലാലിന്‍റെ ഈ കുറിപ്പിന് നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. 'പ്രിയപ്പെട്ട ലാല്‍, ആശംസകള്‍ക്ക് നന്ദി' -എന്നാണ് മമ്മൂട്ടി മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് കമന്‍റ് ചെയ്‌തത്. ഒരു ചിത്രം പോലുമില്ലാതെ പോസ്‌റ്റ് ചെയ്‌ത താര രാജാക്കന്‍മാരുടെ ഈ പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി. മോഹല്‍ലാലിന്‍റെ പോസ്‌റ്റിന് 54,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍, മമ്മൂട്ടിയുടെ മറുപടി കമന്‍റിന് 14,000 ലൈക്കുകളാണ് ആരാധകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരും മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തി. നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ മമ്മൂട്ടിയെ നേരില്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. 'പ്രായം എപ്പോഴും മുപ്പതുകളിൽ. ഒപ്പം ഒരുപാട് വർഷത്തെ പരിചയവും. സംസ്ഥാന സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു' -ഇപ്രകാരമാണ് എ എന്‍ ഷംസീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവും അഭിനിവേശവും കൊണ്ട് മമ്മൂട്ടി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഫേസ്‌ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അഭിനന്ദന കുറിപ്പും അദ്ദേഹം പങ്കുവച്ചു.
'മികച്ച നടനുള്ള മലയാളം ചലച്ചിത്ര അവാർഡിന് അർഹനായ എന്‍റെ കുടുംബ സുഹൃത്ത് കൂടിയായ പ്രിയ നടൻ ഭരത് മമ്മൂട്ടിയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. അഭ്രപാളിയിൽ അഭിനയ കലയിലൂടെ അസുലഭമായ നിമിഷങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച മമ്മുട്ടി ഒരർഥത്തിൽ മലയാളക്കരയുടെ അഭിമാനം ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവും അഭിനിവേശവും കൊണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുക ആയിരുന്നില്ല മഹാ നടൻ, ജീവിക്കുകയായിരുന്നു. മികച്ച നടനും സഹനടനും പ്രത്യേക ജൂറി പുരസ്‌കാരവും ഉൾപ്പെടെ ഏഴ് ചലചിത്ര അവാർഡുകൾ നേടിയ മഹാനടനെ തേടി എട്ടാമത്തെ അവാർഡ് എത്തുമ്പോൾ ഏറെ അഭിമാനത്തോടെ എന്‍റെ അഭിനന്ദനങ്ങൾ' -ഇപ്രകാരമാണ് രമേശ് ചെന്നിത്തല ഫേസ്‌ബുക്കില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി സിദ്ധിഖും മമ്മൂട്ടിയെ അഭിനന്ദിച്ചു. "'പ്രിയപ്പെട്ടവരില്‍ ഒരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം' ഉമ്മൻ ചാണ്ടി സാറിന്‍റെ ഓർമയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക" -ടി സിദ്ധിഖ് ഫേസ്‌ബുക്കില്‍ കുറിച്ചു.