വളരെ ഞെട്ടലോടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ജനപ്രിയ ഹോളിവുഡ് താരം മാത്യു പെറിയുടെ വിയോഗ വാര്‍ത്ത കേട്ടത് (Matthew Perry death). മാത്യു പെറിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇന്ത്യന്‍ സിനിമ മേഖല ഉള്‍പ്പെടെ നിരവധി താരങ്ങള്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തി.
ഈ സാഹചര്യത്തില്‍ മാത്യു പെറിയുടെ അവസാന ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് (Matthew Perry last Instagram post viral). മൂണ്‍ലൈറ്റിന് കീഴില്‍ ശാന്തമായൊരു അന്തരീക്ഷത്തില്‍ സ്വിമ്മിങ് പൂളില്‍ ഇരുന്ന് മനോഹരമായ നഗര കാഴ്‌ച കാണുന്ന മാത്യു പെറിയെയാണ് അദ്ദേഹത്തിന്‍റെ അവസാന ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ കാണാനാവുക.
Also Read: Friends star Matthew Perry Found Dead: ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍
മനോഹരമായൊരു അടിക്കുറിപ്പും താരം പങ്കുവച്ചിരുന്നു. 'ചെറിയ ചൂടു വെള്ളം നിങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നത് നിങ്ങള്‍ക്ക് സുഖകരമാണോ? ഞാന്‍ മാറ്റ്‌മാന്‍' -ഇപ്രകാരമായിരുന്നു മാത്യു പെറിയുടെ അവാസന കുറിപ്പ് (Matthew Perry Last Post). അവസാന പോസ്‌റ്റില്‍ മാത്യു പെറി, അദ്ദേഹത്തെ ഹാസ്യാത്മകമായി മാറ്റ്‌മാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. തന്‍റെ മിക്ക സോഷ്യല്‍ മീഡിയ പോസ്‌റ്ററുകളിലും താരം, മാറ്റ്‌മാന്‍ എന്ന് അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കാറുണ്ട്. ബാറ്റ്‌മാനില്‍ നിന്നാണ് അദ്ദേഹം മാറ്റ്‌മാന്‍ എന്ന പേര് കടമെടുത്തത് (Matthew often call himself Mattman in his posts).
അവസാന പോസ്‌റ്റിന് മുമ്പുള്ള മാത്യു പെറിയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റും ഈ അവസരത്തില്‍ ശ്രദ്ധ നേടുകയാണ്. ചന്ദ്രനെ സൂം ചെയ്‌തുള്ള ഒരു വീഡിയോ ആണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഞാൻ നിങ്ങളോട് പറയാൻ ശ്രമിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസിലായോ? - ഞാന്‍ മാറ്റ്‌മാന്‍' -ഇപ്രകാരമാണ് മാത്യു പെറി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
തീര്‍ത്തും ആകസ്‌മികമായിരുന്നു മാത്യു പെറിയുടെ വിയോഗ വാര്‍ത്ത. താരത്തിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും ഇന്ത്യന്‍ താരങ്ങളും. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ നീണ്ട പിക്കിള്‍ബോള്‍ ഗെയിമിന് ശേഷം ലോസ് ഏഞ്ചല്‍സിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു മാത്യു പെറിയുടെ മരണം.
താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ മരണത്തില്‍ ദുരൂഹത ഇല്ലെന്നും സംഭവ സ്ഥലത്ത് നിന്നും മയക്കുമരുന്നോ മറ്റോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.