Manju Warrier upcoming movie Ayisha: മഞ്ജു വാര്യരുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്.
Ayisha world wide release: ജനുവരി 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'ആയിഷ' റിലീസിനെത്തുക. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളിലാണ് 'ആയിഷ' പ്രദര്‍ശനത്തിനെത്തുക. മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 'ആയിഷ'യുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് മഞ്ജു വാര്യര്‍ 'ആയിഷ'യുടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Indo Arabic Manju Warrier movie Ayisha: ഇന്തോ-അറബിക് ചിത്രമായ 'ആയിഷ' പ്രഖ്യാനം മുതല്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആദ്യ മലയാളം-അറബിക് ചിത്രമെന്നതാണ് 'ആയിഷ'യുടെ ഏറ്റവും വലിയ പ്രത്യേകത. റാസഅല്‍ഖൈമയില്‍ ആയിരുന്നു ആയിഷയുടെ ചിത്രീകരണം.
Ayisha shooting cites: റാസല്‍ ഖൈമിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ 'ആയിഷ'യുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. അന്ന് മുതല്‍ 'ആയിഷ'യെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലാണ് 'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം നടക്കുന്നത്.
Ayisha in news: ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമാകും 'ആയിഷ'. മഞ്ജുവിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് 'ആയിഷ'. സിനിമയിലെ വീഡിയോ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏഴ് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്‌റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Foreign actors will play in Ayisha: ക്ലാസ്‌മേറ്റ്‌സിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച രാധികയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂര്‍ണിമ, സജ്‌ന എന്നീ മലയാള നടിമാരും ലാമ (യുഎഇ), സുമയ്യ (യമന്‍), ഇസ്‌ലാം (സിറിയ), ലത്തീഫ (ടുണീഷ്യ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ) തുടങ്ങീ വിദേശ താരങ്ങളും സിനിമയുടെ ഭാഗമാകും.
Ayisha movie producers: ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് 'ആയിഷ'യുടെ നിര്‍മാണം. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദീന്‍ മങ്കരത്തൊടി, സക്കരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് 'ആയിഷ'യുടെ സഹ നിര്‍മാതാക്കള്‍.
Ayisha cast and crew: വിഷ്‌ണു ശര്‍മ ആണ് ഛായാഗ്രഹണം. വിജയ് ദേവരകൊണ്ടയുടെ 'ലൈഗറി'ന് ശേഷം വിഷ്‌ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ആഷിഫ് കക്കോടി രചനയും നിര്‍വഹിക്കും. അപ്പു എന്‍.ഭട്ടതിരി ആണ് എഡിറ്റിങ്, കല മോഹന്‍ദാസും, വസ്‌ത്രാലങ്കാരം സമീറ സനീഷും, ചമയം റോണക്‌സ് സേവ്യരും നിര്‍വഹിക്കും. ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് സംഗീതം. പ്രശസ്‌ത ഇന്ത്യന്‍, അറബി പിന്നണി ഗായകരും ഈ സിനിമയ്‌ക്കായി പാടുന്നുണ്ട്.
Also Read: 'ആയിഷ'യിലെ ഗാനത്തിന് മഞ്ജു വാര്യരുടെ ഗംഭീര നൃത്തച്ചുവടുകള്‍